ഐശ്വര്യയെ ഞങ്ങൾ കണ്ടത് മകളെ പോലെ, പക്ഷേ..; തുറന്നുപറഞ്ഞ് ജയ ബച്ചൻ

ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ്ക്ക് ആരാധകരുണ്ട്. ബോളിവുഡിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹം കൂടിയായിരുന്നു ഐശ്വര്യയുടേതും അഭിഷേക് ബച്ചന്റേതും. എന്നാൽ ഇരുവരും വേർപിരിഞ്ഞുവെന്നും, ബച്ചൻ കുടുംബത്തോട് അകന്നാണ് ഐശ്വര്യ കഴിയുന്നതെന്നുമുള്ള പ്രചാരണങ്ങൾ ബോളിവുഡ് മാധ്യമങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഐശ്വര്യയെ കുറിച്ച് ജയ ബച്ചൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മരുമകൾ ആയല്ല, സ്വന്തം മകളായാണ് ഐശ്വര്യയെ അമിതാബ് ബച്ചനും താനും കാണുന്നതെന്നാണ് ജയ ബച്ചൻ പറയുന്നത്. തങ്ങളുടെ മകൾ ശ്വേത വീട്ടിലില്ലാത്ത വിടവ് നികത്തുന്നത് ഐശ്വര്യയാണെന്നും ജയ ബച്ചൻ പറയുന്നു.

“സ്വന്തം മകളായാണ് ഐശ്വര്യയെ അമിതാഭ് ബച്ചൻ കുടുംബത്തിലേക്ക് സ്വീകരിച്ചത്, അവളെ കാണുമ്പോഴെല്ലാം അദ്ദേഹം വളരെയധികം സന്തോഷവാനാകും, ശ്വേത വീട്ടിലില്ലാത്ത വിടവ് ഐശ്വര്യയാണ് നികത്താറുള്ളത്.” കോഫീ വിത്ത് കരൺ ഷോയിലാണ് ജയ ബച്ചൻ ഐശ്വര്യയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.

അതേസമയം മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ1&2 ആയിരുന്നു ഐശ്വര്യയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.

Read more