വീണ്ടും സ്ലീവ്‌ലെസ് ധരിക്കാൻ നാല് വർഷത്തിലധികം എടുത്തു; സന്തോഷം പങ്കുവച്ച് മേഘന രാജ്

ഏറെ നാളുകൾക്ക് ശേഷം വീണ്ടും സ്ലീവ്‌ലെസ് വസ്ത്രം ധരിക്കാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവച്ച് നടി മേഘന രാജ്. നാല് വർഷത്തിനുശേഷമാണ് സ്ലീവ്‌ലെസ് ഒരു വസ്ത്രം ധരിക്കുന്നതെന്നും പ്രസവശേഷം ശരീരഭാരം കൂടിയതിനാൽ ഒരുപാട് പരിഹാസങ്ങൾ നേരിട്ടിരുന്നു എന്നും കുറിച്ചുകൊണ്ടാണ് മേഘന ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്.

‘വീണ്ടും സ്ലീവ്‌ലെസ് ധരിക്കാൻ 4 വർഷത്തിലധികം എടുത്തു! എന്നെ മനോഹരമായ വസ്ത്രങ്ങൾ വച്ചിരിക്കുന്ന ഒരു വിഭാഗത്തിലേക്ക് കൊണ്ടുപോയി ‘ഇത് വാങ്ങൂ! നിന്റെ സൈസ് ഒന്നും പ്രശ്നമല്ല, നീ ഇത് ധരിച്ചാൽ സുന്ദരിയായിരിക്കും’ എന്ന് അനുഷ രവി പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് നടക്കുമായിരുന്നോ എന്ന് സംശയമാണ്.

മാതൃത്വത്തിനൊപ്പം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ച് സ്ത്രീകൾ മുന്നോട്ടു പോകുമ്പോൾ സമൂഹം നമുക്കൊരു ലേബൽ നൽകും. യഥാർഥ സ്ത്രീശരീരം ഇങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞ് മാനസികമായി നമ്മളെ തളർത്തും. നാം എന്തെല്ലാമാണ് സഹിക്കുന്നതെന്നോ ഏത് മാനസികാവസ്ഥയിലാണെന്നോ പരിഗണിക്കാതെ ശരീരത്തിന്റെ അഴകളവുകൾ എങ്ങനെയായിരിക്കണം എന്ന് അടിച്ചേൽപ്പിക്കും.

എന്നോടുള്ള ആളുകളുടെ പെരുമാറ്റവും പ്രതികരണവുമെല്ലാം എന്റെ ശരീരഭാരത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും ഒരു കുറവുമുണ്ടായിരുന്നില്ല. ആത്മവിശ്വാസമില്ലാത്ത നാളുകളിൽ നിന്ന് അതിജീവിച്ച് എന്നെ ഞാൻ ആയി സ്വീകരിക്കാൻ ഇന്ന് ഞാൻ പ്രാപ്തയായിരിക്കുന്നു. കാലങ്ങൾക്കുശേഷം എനിക്കുവേണ്ടി ഞാൻ തന്നെ ഒരു കാര്യം ചെയ്തു’ എന്നാണ് മേഘന കുറിച്ചത്.

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ താരമാണ് മേഘ്‌ന. മേഘന നാല് മാസം ഗര്‍ഭിണി ആയിരിക്കവെ 2020 ജൂണ്‍ 7ന് ആയിരുന്നു ഭർത്താവും കന്നട താരവുമായിരുന്ന ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം.

Latest Stories

ഇസ്ലാമിക ഭീകരസംഘടനകളെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങള്‍ ഒരുമിക്കണം; ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അജണ്ടകള്‍ തുറന്നുകാട്ടണം; ആഞ്ഞടിച്ച് കെസിബിസി

നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്; ശുഭാൻഷുവും സംഘവുമായി ആക്സിയം 4 വിക്ഷേപണം ഇന്ന് ഉച്ചക്ക് നടക്കും

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ല, ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല; കോളജ് പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങും; ലംഘിച്ചാല്‍ നടപടി

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ