‘നാടോടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി സജീവമായ താരമാണ് മോഹിനി. ‘പരിണയം’ എന്ന ക്ലാസിക് ചിത്രത്തിലൂടെ താരം ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം മോഹിനി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ കമൽ ഹാസൻ സിനിമകൾ കാണാൻ ഇഷ്ടമല്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.
‘അവൾ വികടന്’ നൽകിയ അഭിമുഖത്തിലാണ് മോഹിനിയുടെ പ്രതികരണം. കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്നാണ് മോഹിനി പറയുന്നത്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ ഉണ്ട്. അതുകൊണ്ടാണ് തനിക്ക് കമൽ ഹാസൻ സിനിമകൾ കാണാൻ ഇഷ്ടമല്ലാത്തതെന്നും മോഹിനി പറയുന്നു. ഈ കാരണം കൊണ്ട് തനിക്ക് രജനികാന്തിന്റെ സിനിമകൾ കാണാൻ ആണ് കൂടുതൽ താൽപര്യം എന്നും മോഹിനി പറയുന്നു.
അതേസമയം രജനിസാറിനും വിജയിക്കും ഒപ്പം അഭിനയിക്കാൻ അവസരം വന്നിരുന്നുവെന്നും എന്നാൽ സാധിച്ചില്ല എന്നും മോഹിനി പറഞ്ഞു. വിജയ് ചിത്രത്തിൽ ഷോർട്സ് ട്ധരിച്ചു അഭിനയിക്കണമായിരുന്നു, താൻ അത്തരം വസ്ത്രം ധരിക്കില്ല. അതിനാൽ ആ ചിത്രത്തിൽ താൻ അഭിനയിച്ചില്ല. ദളപതി സിനിമയിലും തന്നെ ശോഭനയുടെ റോളിലേക്ക് കാസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാൽ ചെയ്യാൻ കഴിഞ്ഞില്ലെന്നും മോഹിനി കൂട്ടിച്ചേർത്തു.







