ശകുന്തളയുടെ അവസ്ഥകളിലൂടെ ഞാനും കടന്നു പോയി, പക്ഷെ അന്തസ്സോടെ പിടിച്ചു നിന്നു: സാമന്ത

ശകുന്തളയുടെ കഥയ്ക്ക് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് നടി സാമന്ത. ഏറ്റവും മോശമായ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോയത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും അവള്‍ വളരെ ദയയോടും അന്തസോടെയും ജീവിച്ചു. തന്റെ ജീവിതവുമായി സമാനതകളുണ്ട് എന്നാണ് സാമന്ത പറയുന്നത്.

‘ശാകുന്തളം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് സാമന്ത സംസാരിച്ചത്. ”ശകുന്തള ഏറ്റവും മോശമായ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോയത്. പക്ഷേ അന്തസ്സോടെ സ്വയം പിടിച്ചുനിന്നു. ശകുന്തള എന്ന കഥാപാത്രം വളരെ മോഡേണ്‍ ആണ്, അതോടൊപ്പം സ്വതന്ത്രയാണ്.”

”സ്‌നേഹത്തിലും ഭക്തിയിലും താന്‍ നൂറുശതമാനം സത്യസന്ധയാണെന്ന് അവള്‍ വിശ്വസിച്ചു. ജീവിതത്തിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും അവള്‍ വളരെ ദയയോടും അന്തസോടെയും ജീവിച്ചു. എന്റെ ജീവിതമായി സമാനതകളുണ്ടായിരുന്നു ഇതിന്. ഞാന്‍ ബന്ധപ്പെട്ട ഭാഗങ്ങളായിരുന്നു.”

”ഞാനും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിരുന്നു.. ഇത്തരമൊരു വേഷം എന്നെ തേടി വന്നപ്പോള്‍ ഞാന്‍ കുട്ടിയെ പോലെ തുള്ളിച്ചാടി” എന്നാണ് സാമന്ത പറയുന്നത്. നാഗചൈതന്യയുമായുള്ള പ്രശ്‌നങ്ങളെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചുമാണ് താരം ഉദ്ദേശിച്ചതെന്ന കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

അതേസമയം, ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ശാകുന്തളം ഏപ്രില്‍ 14ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ശാകുന്തള എന്ന ടൈറ്റില്‍ റോളില്‍ സാമന്തയും പുരു രാജവംശത്തിലെ രാജാവായ ദുഷ്യന്തനായി മലയാളി നടന്‍ ദേവ് മോഹനുമാണ് അഭിനയിക്കുന്നത്.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ