ഞാന്‍ മഹേഷിനോട് പറഞ്ഞു, ധൈര്യമായി ഇറങ്ങിക്കോളൂ; ഫഹദ് ചിത്രത്തിന്റെ നിർമ്മാതാവായതിനെ കുറിച്ച് ഫാസിൽ

നീണ്ട 16 വര്‍ഷത്തിനു ശേഷം മലയന്‍കുഞ്ഞ് എന്ന ഫഹദ്  ചിത്രത്തിലൂടെ നിര്‍മ്മാതാവായി സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഫാസില്‍.
മലയന്‍കുഞ്ഞിന്റെ കഥ കേട്ടപ്പോള്‍ എന്തുതോന്നിയെന്ന ചോദ്യത്തിന്  ഫാസിലിന്റെ മറുപടി.ഇങ്ങനെ

മണ്ണിടിച്ചിലും ഒരു കുട്ടിയെ രക്ഷിക്കുന്ന സെന്റിമെന്‍സുമൊക്കെ ചിത്രത്തിലുണ്ട്. മലയാള സിനിമയ്ക്ക് പറ്റിയ കഥയാണെന്ന് തോന്നി. മഹേഷ് കഥ പറഞ്ഞപ്പോള്‍ തന്നെ എന്നിലെ നിര്‍മ്മാതാവ് ഉണര്‍ന്നു. മുഴുവന്‍ കഥയും കേട്ടപ്പോള്‍ ഞാന്‍ മഹേഷിനോട് പറഞ്ഞു, ധൈര്യമായി ഇറങ്ങിക്കോളൂ എന്ന്. അങ്ങനെ ഈ ചിത്രം സംഭവിച്ചു. സ്വിച്ച് ഓണ്‍ കര്‍മത്തിന് ഞാന്‍ പോയി. ബാക്കിയെല്ലാം അവരുടെ ഇഷ്ടത്തിന് വിട്ടു,

Read more

ചിത്രത്തില്‍ ഫഹദിനെ നായകനാക്കിയതിന് പിന്നില്‍ ഒരു പൊളിറ്റിക്‌സുമില്ലെന്നും ഫഹദിന് പറ്റിയ കഥാപാത്രമാണെന്ന് കഥ കേട്ടപ്പോള്‍ തോന്നിയെന്നും അവനും എക്‌സൈറ്റഡായെന്നും ഫാസില്‍ പറഞ്ഞു.