ആസിഫ് അലി ചതിയന്‍, ഏഴ് വര്‍ഷമായി സ്‌ക്രിപ്റ്റ് കൊടുത്തിട്ട്, തിരിച്ച് തരാനുള്ള മാന്യത എങ്കിലും കാണിക്കണം; ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍

ഏഴ് വര്‍ഷത്തിലധികമായി നടന്‍ ആസിഫ് അലി തന്നെ ചതിച്ചു കൊണ്ടിരിക്കുകയാണെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ശരത്ചന്ദ്രന്‍ വയനാട്. ഗുരുതര ആരോപണങ്ങളാണ് ശരത്ചന്ദ്രന്‍ ആസിഫ് അലിക്കെതിരെ ഉന്നയിച്ചത്. ഏഴ് വര്‍ഷമായി വാങ്ങിയ സ്‌ക്രിപ്റ്റ് ഇതുവരെ തിരിച്ച് തന്നിട്ടില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

‘ചതി’ എന്ന പുതിയ സിനിമയുടെ പ്രസ് മീറ്റിലാണ് ശരത്ചന്ദ്രന്‍ സംസാരിച്ചത്. ആന്റോ ജോസഫ് പറഞ്ഞിട്ടാണ് സ്‌ക്രിപ്റ്റ് ആസിഫ് അലിക്ക് നല്‍കിയത്. നടനെ നായകനാക്കി സിനിമ എടുക്കാന്‍ താല്‍പര്യമായിരുന്നു. നാല് ദിവത്തിനകം സ്‌ക്രിപ്റ്റ് വായിച്ച് തരാമെന്ന് പറഞ്ഞിട്ട് ഇതുവരെ പ്രതികരണമില്ല എന്നാണ് ശരത്ചന്ദ്രന്‍ പറയുന്നത്.

ശരത്ചന്ദ്രന്‍ വയനാടിന്റെ വാക്കുകള്‍:

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ആസിഫ് അലി. ആന്റോ ജോസഫ് പറഞ്ഞിട്ട് തൊടുപുഴയില്‍ ആസിഫ് അലിക്ക് ഒരു സക്രിപ്റ്റ് ഞാന്‍ കൊണ്ടുപോയി കൊടുത്തിരുന്നു. ആ കഥ ഞാന്‍ പറയുകയും സ്‌ക്രിപ്റ്റ് കൊടുക്കുകയും ചെയ്തു. ഇതുവരെയും അയാള് അത് വായിച്ച് കഴിഞ്ഞിട്ടില്ല. ഏഴ് കൊല്ലമായി കൊടുത്തിട്ട്, ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. എന്താണ് ചെയ്യേണ്ടത്? സിനിമയല്ല ആദ്യം സിനിമാക്കാരാണ് നന്നാവേണ്ടത്. അപ്പോ ഇവിടെ നല്ല സിനിമയുണ്ടാകും.

സിനിമയില്‍ പുറത്ത് നിന്ന് കുറ്റം, പുറത്ത് നിന്ന് ചതിക്കും. ചതിയുടെ വഴികളിലൂടെയാണ് ഈ സിനിമ പോകുന്നത്. സിനിമയിലും ജീവിതത്തിലും എന്നെ പലരും ചതിച്ചു. ഞാന്‍ വായിക്കാം, കഥ ഇഷ്ടപ്പെട്ടു, നാല് ദിവസം കൊണ്ട് തിരിച്ച് തരാമെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ച് തന്നില്ല. തിരിച്ച് ചോദിക്കാന്‍ ഇയാള്‍ ഫോണ്‍ എടുക്കില്ല. 30 രൂപ മുടക്കി ശരത് ചന്ദ്രന്‍ വയനാട് എന്ന് പറഞ്ഞ് ഒരു പാണ്ടി ലോറിയിലെങ്കിലും ആ സ്‌ക്രിപ്റ്റ് മടക്കി അയക്കാമായിരുന്നു.

35 രൂപ മുടക്കി ഒരു കൊറിയര്‍ എങ്കിലും അയച്ചൂടെ. അയാള്‍ നല്ല നടനാണ്, എനിക്കിഷ്ടപ്പെട്ട നടന്‍. ഒന്നിച്ച് പടം ചെയ്യാന്‍ ആഗ്രഹിച്ചതുമാണ്. പക്ഷെ കുറച്ച് സാമാന്യ മര്യാദ ഇന്നത്തെ യൂത്തുകള്‍ കാണിക്കണമെന്ന് എനിക്ക് നിര്‍ബന്ധമായിട്ട് പറയേണ്ടി വരുന്നു. ആ സ്‌ക്രിപ്റ്റ് ഇഷ്ടമല്ലെങ്കില്‍ തിരിച്ച് തന്നൂടെ. സ്‌നേഹം പങ്കുവച്ചിട്ട് പിന്നെ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്തത് ഒരു ചതി തന്നെയാണ്.

‘ഇതു താന്‍ടാ പൊലീസ്’ എന്ന സിനിമയുടെ സെറ്റില്‍ പോയി കാരവാനില്‍ ഇരുന്ന് സംസാരിച്ചത്. പിന്നെ ഞാന്‍ അങ്ങനെ പോട്ടെ എന്ന് വിചാരിച്ചു. ഒരു അവസരം വന്നപ്പോ പറഞ്ഞെന്നേയുള്ള. എല്ലാവരും മാന്യത കാണിക്കുന്നതാണ് സിനിമാ കുടുംബത്തിന് നല്ലത്.

Latest Stories

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്