ഇത് എന്റെ തന്ത പഠിപ്പിച്ചതാണെന്ന് തന്നെ ഞാന്‍ പറഞ്ഞു, ഒരു മേലങ്കി അണിഞ്ഞ് ഇരിക്കാന്‍ എനിക്ക് പറ്റില്ല: ചന്തുനാഥ്

തന്നെ ജഡ്ജ് ചെയ്യുന്നതില്‍ പലര്‍ക്കും തെറ്റ് പറ്റാറുണ്ടെന്ന് നടന്‍ ചന്തുനാഥ്. തന്റെ അപ്പിയറന്‍സ് കണ്ട് പലരും തെറ്റിദ്ധരിക്കും എന്നാണ് താരം പറയുന്നത്. തന്നെ വിമര്‍ശിച്ചിയാള്‍ക്ക് തക്കതായ മറുപടി കൊടുത്ത കാര്യവും ചന്തുനാഥ് വ്യക്തമാക്കുന്നുണ്ട്. തന്റെ സ്റ്റാന്‍ഡേര്‍ഡ് വിട്ടിട്ട് വിനയം കാണിക്കാന്‍ പറ്റില്ല എന്നും ചന്തുനാഥ് പറയുന്നുണ്ട്.

”എന്നെ ജഡ്ജ് ചെയ്യുന്നതില്‍ സിനിമാക്കാര്‍ക്ക് തെറ്റിപോകുന്നു. എല്ലാവര്‍ക്കും അല്ല, കുറച്ചുപേര്‍ക്ക്. എന്നെ അറിയാത്തവര്‍ക്ക് തെറ്റിപ്പോകുന്ന കാര്യം എന്തെന്നാല്‍ എന്റെ അപ്പിയറന്‍സില്‍ എന്നിലെ മനുഷ്യത്വമുള്ള, സഹാനുഭൂതിയുള്ള പാവം മനുഷ്യനെ അവര്‍ കാണുന്നില്ല. അത് കാണിക്കാന്‍ വേണ്ടി മേലങ്കി അണിഞ്ഞ് ഇരിക്കുക എന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല.”

”എന്റെ ആദ്യത്തെ പടത്തില്‍ ഞാന്‍ ഇങ്ങനെ നെഞ്ച് വിരിച്ച് നടന്നപ്പോള്‍ ഒരാള്‍ എന്നോട് ചോദിക്കുവാ, നീ എന്തിനാ നെഞ്ച് ഇങ്ങനെ വിരിച്ച് നടക്കുന്നേ എന്ന്. ഇത് എന്റെ തന്ത എന്നെ പഠിപ്പിച്ചതാണെന്ന് പറഞ്ഞു. അങ്ങനെ തന്നെയാണ് പറഞ്ഞത്. അങ്ങനെ ദേഷ്യപ്പെടാനാണ് എനിക്ക് അപ്പോള്‍ തോന്നിയത്.”

”ഞാന്‍ എങ്ങനെയോ നടക്കട്ടെ അയാള്‍ക്ക് എന്താണ്. എന്റെ സ്റ്റാന്‍ഡേര്‍ഡ് വിട്ടിട്ട് വിനയാത്വീതനായി കാണിക്കാന്‍ എന്നെ കൊണ്ട് പറ്റില്ല. എന്റെടുത്ത് ഇരുന്ന് എന്നോട് സംസാരിച്ചാല്‍ 5 മിനിറ്റിനുള്ളില്‍ ഞാന്‍ എന്താണെന്ന് മനസിലാക്കാം” എന്നാണ് താരം സില്ലിമോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ഹിമാലയത്തിലെ കശ്മലന്‍’ എന്ന സിനിമയാണ് ചന്തുനാഥിന്റെ ആദ്യ സിനിമ. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. ‘ഫീനിക്‌സ്’ ആണ് താരത്തിന്റെതായി തിയേറ്ററില്‍ എത്തിയിരിക്കുന്ന ചിത്രം.

Latest Stories

പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു, വ്യക്കസംബന്ധമായ അസുഖത്തോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങി നടൻ

'കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം'; പ്രതിഷേധം

'രജിസ്ട്രാർ ആദ്യം പുറത്തുപോകട്ടെ'; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിസി മോഹനൻ കുന്നുമ്മൽ, മന്ത്രി ആർ ബിന്ദുവിന്റെ നിർദേശം തള്ളി

'ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താൻ, സംഘർഷത്തിൽ 5 വിമാനങ്ങൾ വെടിവെച്ചിട്ടു'; വീണ്ടും അവകാശവാദവുമായി ട്രംപ്

'ആരും കൊതിച്ചുപോകും', സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ കയ്യടി നേടി ജോർജ് സാറിന്റെ പരസ്യം

'വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ട്, സിലബസിൽ വേണ്ടന്ന് വെച്ചതറിയില്ല'; എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസ് എന്ന് മന്ത്രി ആർ ബിന്ദു

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാർക്ക് ക്ഷണം; ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും

ഇടുക്കിയിൽ വൻ മരംകൊള്ള; ഏലമലക്കാട്ടിൽ നിന്നും വിവിധ ഇനത്തിലെ 150 ലധികം മരങ്ങൾ മുറിച്ചുകടത്തി

IND VS ENG: ആദ്യം അവന്മാരെ ചവിട്ടി പുറത്താക്കണം, എന്നിട്ട് ആ താരങ്ങളെ കൊണ്ട് വരണം: ദിലീപ് വെങ്‌സാര്‍ക്കര്‍

ആ ലോകകപ്പിൽ യുവരാജിനെ ഒഴിവാക്കാൻ എന്നോട് ആവശ്യപ്പെട്ടു, എന്നാൽ ധോണി.....: ഗാരി കേസ്റ്റണ്‍