'കാലടി മണപ്പുറത്തിട്ട സെറ്റ് പൊളിച്ചത് സിനിമയ്ക്ക് ശരിക്കും ഗുണമായി മാറി'; കാരണം പറഞ്ഞ് ബേസില്‍ ജോസഫ്

ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ‘മിന്നല്‍ മുരളി’ നെറ്റ്ഫ്‌ളിക്‌സ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബേസില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. കോവിഡ് സാഹചര്യമുണ്ടാക്കിയ അനിശ്ചിതത്വങ്ങള്‍ ചിത്രീകരണം കൂടുതല്‍ കടുപ്പമുള്ളതാക്കി.

പക്ഷേ ടീമിലെ എല്ലാ അംഗങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിലൂടെ വളരെ കഷ്ടപ്പെട്ടാണ് പൂര്‍ത്തിയാക്കിത് എന്നാണ് ബേസില്‍ പറയുന്നത്. കോവിഡ് ലോക്ഡൗണ്‍ കാരണം മിന്നല്‍ മുരളിക്ക് ഉണ്ടായ നേട്ടങ്ങളെ കുറിച്ചും ബേസില്‍ പറയുന്നുണ്ട്. കോവിഡിനിടയില്‍ കാലടി മണപ്പുറത്തിട്ട സെറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു.

ഇതിനെ തുടര്‍ന്ന് കര്‍ണാടകയിലേക്ക് ഷൂട്ടിംഗ് മാറ്റിയിരുന്നു. ഇത് സിനിമയ്ക്ക് ഗുണം ചെയ്തുവെന്നാണ് ബേസില്‍ പറയുന്നത്. കോവിഡ് കാരണം ടൊവിനോയുടെ പല തരത്തിലുള്ള ഗെറ്റപ്പുകള്‍ ഉപയോഗിക്കാന്‍ പറ്റി എന്നതാണു വലിയൊരു നേട്ടം. കാരണം ഓരോ ഷെഡ്യൂളും കഴിഞ്ഞ് കുറെനാള്‍ ബ്രേക്ക് വരികയാണല്ലോ.

അതുകൊണ്ടു ടൊവിനോയുടെ മുടി വളരുന്നു, താടി വരുന്നു, മെലിയുന്നു എന്നൊക്കെയുള്ള കുറെ ഗെറ്റപ്പുകള്‍ കിട്ടി. അതു സിനിമയ്ക്കു നല്ല ഗുണമായി. അതുപോലെ തന്നെ കേരളത്തിലാണ് പൂര്‍ണമായും ഷൂട്ട് പ്ലാന്‍ ചെയ്തത്. കോവിഡിനിടയില്‍ കാലടി മണപ്പുറത്തിട്ട സെറ്റ് പൊളിക്കുന്നതും ഒക്കെയായി കുറെ പ്രശ്‌നങ്ങള്‍ വന്നു.

പിന്നെ ഷൂട്ട് കര്‍ണാടകയിലേക്കു മാറ്റി. അതു ശരിക്കും ഗുണമായി. പ്രതീക്ഷിച്ചതിലും നല്ലൊരു ലൊക്കേഷനും സെറ്റിംഗും എല്ലാം നമുക്ക് ക്ലൈമാക്‌സിനു വേണ്ടി കിട്ടി എന്നാണ് ബേസില്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അഞ്ച് ഭാഷകളിലായി റിലീസിന് എത്തുന്ന മിന്നല്‍ മുരളി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ കമ്പനിയുടെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ചത്.

Latest Stories

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്