ആറാട്ട് സിനിമയ്‌ക്കെതിരെ നടക്കുന്ന ഡീഗ്രേഡിംഗ് പ്രചാരണങ്ങളോട് പ്രതികരിച്ച് നടനും നിര്‍മ്മാതാവുമായ ബൈജു ഏഴുപുന്ന. സിനിമ കാണാത്ത ആള്‍ക്കാരാണ് പടം മോശമാണെന്ന് പറഞ്ഞു നടക്കുന്നത് എന്നാണ് ബൈജു ഏഴുപുന്ന പറയുന്നത്. മനോരമയോടാണ് താരം പ്രതികരിച്ചത്.
മനപൂര്‍വ്വം പടത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നുള്ളതാണ്. പടം കാണുക പോലും ചെയ്യാത്ത ആള്‍ക്കാരാണ് മോശം പടം എന്ന് പറഞ്ഞു നടക്കുന്നത്. ഒരാള്‍ തന്നോട് പറഞ്ഞു ‘പടം അത്ര പോരാ അല്ലെ’ എന്ന്. അപ്പോള്‍ താന്‍ ചോദിച്ചു ഏതു സീനില്‍ ആണ താന്‍ വരുന്നതെന്ന്.
അപ്പോള്‍ ആള് ബബ്ബബ്ബ അടിച്ചു, അതോടെ മനസിലായി പടം കാണാതെയാണ് മോശം പറയുന്നത് എന്ന്. അതു പോലെ തന്നെ പൈറസിയും ഒരു ഞരമ്പ് രോഗമാണ്. സ്വന്തം നാട്ടിലിരുന്നു നമ്മുടെ നാടിനെ തന്നെ ആറ്റം ബോംബിട്ട് തകര്‍ക്കുന്ന സ്വഭാവമാണ്. സിനിമയെ സ്‌നേഹിക്കുന്ന സഹൃദയരായ മലയാളികള്‍ ഇതിനു കൂട്ടുനില്‍ക്കരുത്.
താന്‍ ഒരു തിയേറ്റര്‍ ഉടമയും ഒരു നിര്‍മ്മാതാവുമാണ് ഇവരുടെ രണ്ടുകൂട്ടരുടെയും വേദന എന്തെന്ന് നേരിട്ട് അറിയാവുന്നവനാണ്. ആഘോഷ ചിത്രങ്ങള്‍ വന്ന് തിയേറ്ററുകള്‍ നിറഞ്ഞു തുടങ്ങുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ തിയേറ്ററില്‍ വന്നു തുടങ്ങി. എല്ലാവരും നല്ല സിനിമയെ സ്‌നേഹിക്കുന്നവരാകണം.
Read more
രാഷ്ട്രീയക്കാരെ പോലെ താരങ്ങളുടെ ആരാധകര്‍ തമ്മിലടിക്കുന്ന അവസ്ഥ ഉണ്ടാകരുത് എന്നാണ് ബൈജു പറയുന്നത്. അതേസമയം, സിനിമയെ ക്രിയാത്മകമായി വിമര്‍ശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂര്‍വമായി താഴ്ത്തി കാണിക്കാന്‍ ശ്രമിക്കരുതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചിരുന്നു.