അവര്‍ പറയുന്നത് ഞങ്ങള്‍ക്ക് തല കുനിച്ച് കേള്‍ക്കേണ്ടി വന്നു, കാസര്‍ഗോഡിനേക്കാള്‍ ലഹരി ചിലപ്പോള്‍ കൊച്ചിയില്‍ ലഭിക്കും: ബാബുരാജ്

കാസര്‍ഗോഡി നെ കുറിച്ചുള്ള നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്തിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മയക്കുമരുന്ന് എത്തിക്കാന്‍ സൗകര്യമായത് കൊണ്ട് സിനിമകള്‍ കൂടുതല്‍ ചിത്രീകരിക്കുന്നത് കാസര്‍ഗോഡായതു കൊണ്ട് എന്നായിരുന്നു എം രഞ്ജിത്തിന്റെ പരാമര്‍ശം. പിന്നാലെ നിരവധി പേര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

‘രഞ്ജിത്തേട്ടന്‍ പറഞ്ഞതില്‍ ഖണ്ഡിച്ച് പറയാന്‍ ഒന്നുമില്ല. കാസര്‍ഗോഡിനെക്കാള്‍ കൂടുതല്‍ ലഹരികള്‍ ചിലപ്പോള്‍ കൊച്ചിയില്‍ കിട്ടുമായിരിക്കും. എനിക്ക് അതിനെ കുറച്ച് അറിയില്ല. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി ബന്ധപ്പെട്ട മീറ്റിങ്ങില്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് തല കുനിച്ച് നിന്ന് കേള്‍ക്കേണ്ടി വന്നു.

പരാതികളാണ്. ഞങ്ങളുടെ അംഗമല്ലാതിരുന്നിട്ട് കൂടിയും ജനറലായി സിനിമ എന്നല്ലേ വരൂ. അങ്ങനെ വരുമ്പോള്‍ എന്തും വരുന്നത് അമ്മയിലേക്ക് ആയിരിക്കും’, എന്നാണ് ബാബുരാജ് പറഞ്ഞത്.

രഞ്ജിത്തിന്റെ വിവാദ പരാമര്‍ശം

സിനിമ മേഖലയില്‍ മാത്രമല്ല, ദിനവും പത്രങ്ങളില്‍ അവിടെ മയക്കുമരുന്ന് പിടിച്ചു ഇവിടെ പിടിച്ചു എന്നൊക്കെയാണ്. ഇപ്പോള്‍ കുറേ സിനിമകള്‍ എല്ലാം തന്നെ കാസര്‍കോട് ആണ് ഷൂട്ട് ചെയ്യുന്നത്. എന്താന്ന് വച്ചാല്‍ ഈ സാധനം വരാന്‍ എളുപ്പമുണ്ട്. മംഗലാപുരത്തു നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ വരാന്‍. ഷൂട്ടിംഗ് ലൊക്കേഷന്‍ വരെ അങ്ങോട്ട് മാറ്റിത്തുടങ്ങി. കാസര്‍കോടിന്റെ കുഴപ്പമല്ല. കാസര്‍കോടേക്ക് പോകുന്നത് മംഗലാപുരത്ത് നിന്ന് വാങ്ങാനായിരിക്കാം.

Latest Stories

20 ദിവസം നീളുന്ന ആക്ഷൻ ഷൂട്ട്, അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുളള സിനിമ, മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞ് വീണു; തകർന്ന് വീണത് പതിനാലാം വാർഡ്

ഓമനപ്പുഴയിലെ കൊലപാതകം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ

സിനിമയെ സിനിമയായി മാത്രം കാണണം, അനിമൽ നിങ്ങളെ ആരും നിർബന്ധിച്ച് കാണിച്ചില്ലല്ലോ, വിമർശനങ്ങളിൽ മറുപടിയുമായി രഷ്മിക

നടപടി മുന്നിൽ കാണുന്നു, യൂറോളജി വകുപ്പിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ; 'എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്'

മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് കുറ്റസമ്മതം

ഭീകരാക്രമണങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയത് അൽ ഖ്വയ്ദ അനുബന്ധ സംഘടന? മാലി സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്