കാസ്റ്റിംഗിന്റെ ഭാഗമായി നടിയുടെ ഇന്റര്‍വ്യു കണ്ടു, അതില്‍ അവതാരകയായിരുന്നു പേളി: അനുരാഗ് ബസു പറയുന്നു

അവതാരകയും നടിയുമായ പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് “ലുഡോ”. ചിത്രത്തിലെ പേളിയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാളി നഴ്‌സ് ആയാണ് പേളി ചിത്രത്തില്‍ വേഷമിട്ടത്. എന്നാല്‍ പേളി ആയിരുന്നില്ല മറ്റൊരു മലയാളി താരത്തെ ആയിരുന്നു ഈ കഥാപാത്രത്തിനായി തീരുമാനിച്ചിരുന്നത് എന്നാണ് സംവിധായകന്‍ അനുരാഗ് ബസു പറയുന്നത്.

“”പേളിയുടെ കാസ്റ്റിംഗ് രസകരമാണ്. ഈ കഥ ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. മലയാളത്തിലെ മറ്റൊരു നടിയയെയാണ് ആദ്യം ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. കാസ്റ്റിംഗിന്റെ ഭാഗമായി നടിയുടെ ഇന്റര്‍വ്യു വീഡിയോ കാണണമെന്ന് ആവശ്യപ്പെട്ടു. ആ പരിപാടിയില്‍ അവതാരകയായിരുന്നു പേളി. അപ്പോള്‍ പേളിയാണ് കൂടുതല്‍ നല്ലത് എന്ന് തോന്നി. ഈ കുട്ടി എവിടെയാണ്, പേളിയെ കോണ്ടാക്ട് ചെയ്താല്‍ മതി എന്ന് പറയുകയായിരുന്നു”” എന്നാണ് അനുരാഗ് ബസു പറയുന്നത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള അനുരാഗ് ബസുവിന്റെ അഭിമുഖം പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നവംബര്‍ 12-ന് ആണ് ലുഡോ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്.

പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തിലെത്തിയത്.

Latest Stories

ദേ പോയി ദാ വന്നു, മിന്നൽ വേഗത്തിൽ ഡ്രസിങ് റൂമിലെത്തി രാജകുമാരൻ; ശുഭ്മൻ ഗില്ലിനെതിരെ വൻ ആരാധകരോഷം

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി