ഐശ്വര്യ ലക്ഷ്മി പ്രണയത്തില്‍! തെളിവ് പങ്കുവച്ച് വിഷ്ണു വിശാല്‍

ഐശ്വര്യ ലക്ഷ്മി പ്രണയത്തില്‍ ആണെന്ന് വെളിപ്പെടുത്തി നടന്‍ വിഷ്ണു വിശാല്‍. ഐശ്വര്യ പ്രണയത്തിലാണെന്ന് തനിക്ക് സംശയം തോന്നാനുണ്ടായ കാരണത്തെ കുറിച്ചാണ് വിശാല്‍ ഇപ്പോള്‍ പറയുന്നത്. റിലീസിന് ഒരുങ്ങുന്ന ‘ഗാട്ട കുസ്തി’ എന്ന ചിത്രത്തില്‍ ഐശ്വര്യയുടെ നായകനായി വിശാല്‍ ആണ് എത്തുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഐശ്വര്യയുടെ ഫോണ്‍ ഉപയോഗത്തെ കുറിച്ചാണ് വിഷ്ണു പറയുന്നത്. ഐശ്വര്യ ലക്ഷ്മി ഷോട്ട് കഴിഞ്ഞാലുടന്‍ ആദ്യം ഓടുന്നത് ഫോണ്‍ നോക്കാനാണ്. പ്രണയമുള്ള അല്ലെങ്കില്‍ ആരില്‍ നിന്നോ എന്തോ പ്രതീക്ഷിച്ച് നില്‍ക്കുന്നവര്‍ മാത്രമാണ് അത്തരത്തില്‍ ഷോട്ട് കഴിഞ്ഞാലുടന്‍ ഫോണ്‍ നോക്കാന്‍ പോവുകയുള്ളു.

തനിക്ക് ഭാര്യയുള്ളത് കൊണ്ട് താന്‍ അത്തരത്തില്‍ ഭാര്യയോട് സംസാരിക്കാനായി ഫോണ്‍ അധികമായി ഉപയോഗിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഐശ്വര്യ ലക്ഷ്മി റിലേഷന്‍ഷിപ്പിലാണ് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. ഐശ്വര്യയെ നിരീക്ഷിച്ചപ്പോള്‍ തനിക്ക് മനസിലായതും അതാണ്.

നിങ്ങള്‍ക്കിത് ഗോസിപ്പായും എടുക്കാം എന്നാണ് വിഷ്ണു പറയുന്നത്. ഗാട്ട ഗുസ്തിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. വിഷ്ണു പറയുന്നത് കേട്ട് ചിരിയോടെ ഇരിക്കുക മാത്രമാണ് ഐശ്വര്യ ചെയ്തത്.

അതേസമയം, ഗാട്ട കുസ്തി സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. ചെല്ല അയ്യാവു ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കരുണാസ്, ഗജ്‌രാജ്, ശ്രീജ രവി, ഹരീഷ് പേരടി, റെഡിന്‍ കിംഗ്‌സ്‌ലി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.