ഹഗ് സെക്ഷ്വലായിട്ടുള്ള കാര്യമൊന്നുമല്ല, എന്തോ ഭാഗ്യത്തിനാണ് അന്ന് സൂര്യ എന്നെ സ്‌റ്റേജിലേക്ക് വിളിച്ചത്; വൈറല്‍ വീഡിയോയെ കുറിച്ച് അഹാന

സൂര്യക്കൊപ്പമുള്ള നടി അഹാന കൃഷ്ണയുടെ ഫാന്‍ ഗേള്‍ മൊമന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചെന്നൈയില്‍ കോളജില്‍ പഠിച്ചിരുന്ന സമയത്താണ് സൂര്യക്കൊപ്പം ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ച് ഫോട്ടോ എടുക്കുന്ന അഹാനയെയാണ് വീഡിയോയില്‍ കാണാനാവുക.

പഴയ ഈ വീഡിയോ വീണ്ടും വൈറലാവുകയായിരുന്നു. ഈ വീഡിയോയെ കുറിച്ച് അഹാന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ഞാന്‍ കോളജില്‍ ജോയിന്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അന്ന് 17 വയസായിരുന്നു. സിങ്കം 2 ക്രൂ പ്രമോഷന് വേണ്ടി കോളജിലേക്ക് വന്നു. വിജയ് ടിവിയുടെ പരിപാടിയായിരുന്നു.”

”നാളെ കോളജില്‍ സൂര്യ വരുന്നുണ്ടെന്ന് കേട്ടതും ഞാന്‍ ആവേശത്തിലായിരുന്നു. സൂര്യ വരുന്നുണ്ടെന്ന് അറിഞ്ഞ സമയത്ത് ചോദ്യം ചോദിക്കാനായി കുറച്ചു പേരോട് പറഞ്ഞിരുന്നു. എന്നെയും അക്കൂട്ടത്തില്‍ സെലക്റ്റ് ചെയ്തു. അദ്ദേഹത്തിനൊന്നും നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.”

”പണ്ടേ ഫോട്ടോസ് എടുത്ത് വെയ്ക്കാന്‍ ഇഷ്ടമായിരുന്നു. എനിക്കൊരു ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ടോന്നും, ഞാനൊരു ഷെയ്ക്ക്ഹാന്‍ഡ് ചോദിച്ചാലോ എന്ന് സുഹൃത്തിനോട് ചോദിച്ചു. എന്തിന് ഷെയ്ക്ക്ഹാന്‍ഡ് ഹഗ് ചോദിക്കൂ എന്ന് പറഞ്ഞിരുന്നു. എന്തോ ഭാഗ്യത്തിന് എന്നെ സ്റ്റേജിലേക്ക് വിളിച്ചു.”

”എന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍ കോണ്‍ഫിഡന്‍സോടെ അതിനെ അപ്രോച്ച് ചെയ്യാറുണ്ട്. ഈ കാലഘട്ടത്തില്‍ ആ വീഡിയോ എങ്ങനെയാണ് പൊങ്ങി വന്നതെന്ന് അറിയില്ല. 17 വയസുള്ളൊരു ചെറുപ്പക്കാരന്‍ ഹഗ് ചെയ്തോട്ടെ എന്ന് ചോദിച്ചാല്‍ വാ മോനെ എന്ന് പറയും. അത് ഞാന്‍ ചോദിക്കുന്ന സമയത്ത് 17 വയസേയുള്ളൂ.”

”എന്നേക്കാളും 15 വയസുള്ള, ബ്രദര്‍ലി ഫീലുള്ള ആളോടാണ് ഹഗ് ചോദിച്ചത്. ഹഗ് സെക്ഷ്വലായിട്ടുള്ള കാര്യമൊന്നുമല്ല. വളരെയധികം സ്നേഹത്തോടെ എന്നോടൊരു കുഞ്ഞ് ഹഗ് ചോദിച്ചാല്‍ ഞാന്‍ ചേര്‍ത്തുപിടിക്കും” എന്നാണ് ഒരു അഭിമുഖത്തില്‍ അഹാന പറയുന്നത്.

Latest Stories

ആര്യാടൻ മുഹമ്മദിന്റെ വേദന ആയിരുന്നു നിലമ്പൂർ; 'രാഷ്ട്രീയ പ്രവർത്തനം നിലമ്പൂർ തിരിച്ചുപിടിക്കൽ ആയിരിക്കണമെന്ന് പിതാവ് പറഞ്ഞു'; വിങ്ങിപ്പൊട്ടി ഷൗക്കത്ത്

തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ തണലിന്റെ വില പലരും മനസിലാക്കാതെ പോകുന്നു : സീമ ജി. നായർ

'ഇത് യുഡിഎഫാണ്, 2026-ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും'; വി ഡി സതീശൻ

രണ്ടുവട്ടം മണ്ഡലം നഷ്ടപ്പെട്ടപ്പോള്‍ പിതാവ് പറയുമായിരുന്നു നിലമ്പൂര്‍ തിരിച്ചുപിടിക്കലാവണം ഇനി നിങ്ങളുടെ രാഷ്ട്രീയപ്രവര്‍ത്തനമെന്ന്'; അന്‍വറിന്റെ വോട്ട്, യുഡിഎഫ് പ്രതീക്ഷിച്ചതിനപ്പുറം ഒന്നും നടന്നിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്‌

'കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ..'; ഫേസ്‌ബുക്ക് പോസ്റ്റുമായി ജ്യോതികുമാർ ചാമക്കാല

ഹൃദയാഘാതം; വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

എനിക്ക് ഒരു വേഷം തരൂ എന്ന് പറയാൻ അദ്ദേഹം എന്റെ സഹോദരനല്ല; ഓഡിഷനുകളിലൂടെ കരിയർ കെട്ടിപ്പടുക്കാനാണ് താത്പര്യം : ദർശീൽ സഫാരി

നിലമ്പൂരിൽ ജയം ഉറപ്പിച്ച് ആര്യാടൻ ഷൗക്കത്ത്, ലീഡ് 10000 കടന്നു; യുഡിഎഫ് ക്യാമ്പുകൾ ആവേശത്തിൽ

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; രണ്ടിടത്ത് ബിജെപി മുന്നിൽ

'വാതിലടച്ചാലും താക്കോല്‍ ഉണ്ടല്ലോ, ആവശ്യം ഉണ്ടെങ്കില്‍ തുറക്കാം'; അന്‍വര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്