ഞങ്ങളുടെ ഹൃദയവേദന മാനിക്കൂ.. തെറ്റായ വാര്‍ത്തകള്‍ പങ്കുവെയ്ക്കരുതേ; അഭ്യര്‍ത്ഥനയുമായി മീന

വിദ്യാസാഗറിന്റെ മരണത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പങ്കുവെക്കരുതെന്ന അപേക്ഷയുമായി നടി മീന. തന്റെയും കുടുംബത്തിന്റെയും വേദന മാനിക്കണം എന്ന് നടി മാധ്യമങ്ങളോട് അപേക്ഷിച്ചു.

ദുരവസ്ഥയില്‍ തങ്ങളോടൊപ്പം നിന്ന എല്ലാവര്‍ക്കും മീന നന്ദി പറയുകയും ചെയ്തു.

മീനയുടെ വാക്കുകള്‍:

ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന്റെ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസ്ഥയില്‍ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുന്നു. ദയവായി വിഷയത്തില്‍ തെറ്റായ വാര്‍ത്തകള്‍ പങ്കുവെക്കരുത്.

ഈ ദുരവസ്ഥയില്‍ എനിക്കും കുടുംബത്തിനുമൊപ്പം നിന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും രാധാകൃഷ്ണന്‍ ഐഎഎസിനും സഹപ്രവത്തകര്‍ക്കും സുഹൃത്തുകള്‍ക്കും മാധ്യമങ്ങള്‍ക്കും എന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു വിദ്യാസാഗര്‍ മരണപ്പെട്ടത്. കോവിഡ് ബാധിച്ചല്ല അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയാണ് വിദ്യാസാഗര്‍ മരിച്ചതെന്നും 95 ദിവസം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നുവെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യന്‍ അറിയിച്ചിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു