ആ സിനിമ കണ്ടിട്ട് ആമിർ ഖാൻ ഒരു നല്ല കോംപ്ലിമെൻറ് തന്നിരുന്നു: ബേസിൽ ജോസഫ്

സംവിധായകനായി കഴിവ് തെളിയിച്ച് ഇപ്പോൾ നായക നടനായും സ്വഭാവ നടനായും തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നിരവധി ബേസിൽ കഥാപാത്രങ്ങളുണ്ട്.

ഇപ്പോഴിതാ സിനിമയിൽ നിന്നും തനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനത്തെ പറ്റി ഓർമ്മിക്കുകയാണ് ബേസിൽ ജോസഫ്. ചെറുപ്പം മുതൽ ഇഷ്ടപ്പെടുന്ന ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാർ ആയ ആമിർ ഖാന്റെ അടുത്തുനിന്നും ബേസിൽ ജോസഫിന് പ്രശംസ കിട്ടിയിട്ടുണ്ട്.

“ആമിർ സാർ ഒരു നല്ല കോംപ്ലിമെൻറ് തന്നിരുന്നു. ജയ ജയ ജയ ജയ ഹേ സിനിമയ്ക്ക്. ആ സിനിമ കണ്ടിട്ട് മേജർ ഒരാളുടെ കോംപ്ലിമെൻറ് അദ്ദേഹത്തിന്റേതായിരുന്നു. ഒരുപാട് പേര് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു കോംപ്ലിമെൻറ് വേറെ തന്നെയല്ലേ. ചൈൽഡ്ഹുഡ് മുതൽ നമ്മൾക്ക് ഇഷ്ടമുള്ള ഒരാളല്ല. ഇപ്പോഴും അതേ ഇഷ്ടമാണ്” എന്നാണ് ഫിലിം കംപാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ ബേസിൽ ജോസഫ് പറഞ്ഞത്.

നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’യാണ് ബേസിൽ ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം. ഇന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. കോമഡി- എന്റർടൈനറായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യ ദിവസം കിട്ടിക്കൊണ്ടിരിക്കുന്നത്.