'മോഹൻലാൽ എന്നൊരു ആൾ നമ്മുടെ കൂടെ നിൽക്കുമ്പോൾ ഞാൻ എന്തിനാണ് ബജറ്റിനെ കുറിച്ച് ചിന്തിക്കുന്നത്'; ആൻറണി പെരുമ്പാവൂർ

മലയാള സിനിമ മേഖലയിൽ ഇന്ന് അറിയപ്പെടുന്ന നിർമ്മാണ കമ്പനിയാണ് ആശിർവാദ് സിനിമാസ്. കോടികൾ മുതൽ മുടക്കിൽ ചിത്രങ്ങൾ നിർമ്മിക്കുന്ന നിർമാണ കമ്പനിയെക്കുറിച്ചും ഓണറായ  ആൻറണി പെരുമ്പാവൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിൽ ഒരുങ്ങുന്ന സിനിമകൾ ഇത്രയും മുതൽ മുടക്കിൽ നിർമ്മിക്കാനുള്ള ധൈര്യം എവിടുന്ന് ലഭിക്കുന്ന എന്ന അവതാരകൻ്റെ ചോദ്യത്തിന് മോഹൻലാൽ ഉള്ളതുകൊണ്ട് എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

ആശിർവാദ് സിനിമാസിൻറെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ അഭിമുഖത്തിലാണ് ആൻറണിയും മോഹൻലാലും സംസാരിക്കുന്നത്.മോഹൻലാൽ എന്നൊരു ആൾ നമ്മുടെ കൂടെ നിൽക്കുമ്പോൾ താൻ ബജറ്റിനെക്കുറിച്ച് അധികം ചിന്തിക്കാറില്ല. നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മളെ കൊണ്ടുനടക്കും എന്ന തോന്നലാണ്. അതുകൊണ്ടാണ് 100 കോടിയോ അതിന് മുകളിലോ ബജറ്റ് ഉള്ള സിനിമകളിലേക്ക് പോകാൻ പറ്റുന്നത്.

ലൂസിഫർ വരുമ്പോൾ ആ സമയത്ത് മലയാളത്തിൽ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു. ആ സമയത്തു തന്നെയാണ് മരക്കാരും നടക്കുന്നത്. അതിനു ശേഷം ലൂസിഫറിൻറെ വലിയൊരു വിജയം ഉണ്ടാവുന്നു. മോഹൻലാൽ സാർ ബറോസ് പോലെ ഒരു സിനിമ ചെയ്യാൻ ഒരുങ്ങുമ്പോൾ അതിന് എല്ലാ സൗകര്യങ്ങളും ചെയ്‍തു കൊടുക്കുക എന്നതാണ് തൻറെ ഡ്യൂട്ടി.

അതിൽ സാമ്പത്തികത്തിൻറെ കണക്കുകൾ നോക്കിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 2000ൽ പുറത്തെത്തിയ നരസിംഹം മുതൽ12ത്ത് മാൻ വരെ 30 ചിത്രങ്ങളാണ് ഈ ബാനറിൻറേതായി പുറത്തെത്തിയത്. മോഹൻലാലിൻറെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസ് അടക്കം മറ്റു മൂന്ന് ചിത്രങ്ങൾ വരാനുണ്ട്.