ഒരു പാര്‍ട്ടിക്ക് അണിഞ്ഞ വസ്ത്രം വീണ്ടും ധരിക്കാം.. ആലിയയുടെ ആ നിലപാട് അഭിനന്ദാര്‍ഹമാണ്: സുഹാന ഖാന്‍

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍. ‘ദ ആര്‍ച്ചീസ്’ എന്ന ചിത്രത്തില്‍ നായികയായി മാത്രമല്ല ഗായികയായും സുഹാന എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടി ആലിയ ഭട്ടിനെ പ്രശംസിച്ച് സുഹാന എത്തിയിരുന്നു. സുഹാന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ദേശീയ അവാര്‍ഡ് ചടങ്ങില്‍ തന്റെ വിവാഹ സാരി ധരിച്ച് ആലിയ എത്തിയതിനെയാണ് സുഹാന പ്രശംസിച്ചത്. ”ആലിയ തന്റെ വിവാഹ സാരി വീണ്ടും ദേശീയ അവാര്‍ഡിനായി ധരിച്ചു. ഈ പ്ലാറ്റ്ഫോമിലുള്ള, സ്വാധീനമുള്ള ഒരാളെന്ന നിലയില്‍, അത് അവിശ്വസനീയവും വളരെ ആവശ്യമുള്ളതുമായ സന്ദേശമാണെന്ന് ഞാന്‍ കരുതുന്നു.”

”ആലിയ അത് ചെയ്തു, ആദരിക്കപ്പെടാനായി ഒരു നിലപാട് സ്വീകരിച്ചു. ആലിയ ഭട്ടിന് അവരുടെ വിവാഹ സാരി വീണ്ടും ധരിക്കാന്‍ കഴിയുമെങ്കില്‍, ഒരു പാര്‍ട്ടിക്ക് ഒരിക്കല്‍ അണിഞ്ഞ വസ്ത്രം ആവര്‍ത്തിക്കാം. ഞങ്ങള്‍ക്ക് ഒരു പുതിയ വസ്ത്രം വാങ്ങേണ്ടതില്ല.”

”നാം പലപ്പോഴും തിരിച്ചറിയുന്നില്ല, പുതിയ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നു, അത് നമ്മുടെ ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്നു. അതിനാല്‍, ഇത് വളരെ പ്രധാനമാണ്” എന്നാണ് ആലിയയെ അഭിനന്ദിച്ചുകൊണ്ട് സുഹാന പറഞ്ഞത്.

അതേസമയം, സോയ അക്തറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആര്‍ച്ചീസ് ഡിസംബര്‍ 7ന് ആണ് റിലീസിന് ഒരുങ്ങുന്നത്. നിര്‍മ്മാതാവ് ബോണി കപൂറിന്റെയും അന്തരിച്ച പ്രശസ്ത താരം ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍, അമിതാഭ് ബച്ചന്റെ കൊച്ചുമകനും ചിത്രത്തിലുണ്ട്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം