വളരെ മോശമായ കാര്യമാണ് സംഭവിച്ചത്, ഞങ്ങള്‍ക്ക് ഇത് അംഗീകരിക്കാനാവില്ല.. നിയമപരമായി നേരിടും: രണ്‍ബീര്‍ കപൂര്‍

അടുത്ത വീടിന്റെ ഫ്‌ളാറ്റില്‍ ഒളിച്ചിരുന്ന് നടി ആലിയയുടെ ചിത്രങ്ങള്‍ എടുത്തതിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ലിവിങ് റൂമിലിരിക്കുന്ന ആലിയയുടെ ചിത്രങ്ങളാണ് പാപ്പരാസികള്‍ എടുത്തത്. ഇതോടെ ആലിയയും രണ്‍ബീര്‍ കപൂറും സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു.

തങ്ങള്‍ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ആലിയയും രണ്‍ബീറും വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വളരെ മോശമായ പ്രവര്‍ത്തിയാണ് ഇതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ ഇപ്പോള്‍.

”ഞങ്ങളുടെ സ്വകാര്യത ലംഘിക്കുകയാണ് അതിന്റെ ഉദ്ദേശം. എന്റെ വീടിന്റെ അകം ചിത്രീകരിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ല. വീടിന്റെയുള്ളില്‍ എന്തും സംഭവിക്കാം, സംഭവിച്ചതൊന്നും ഞങ്ങള്‍ക്കൊരിക്കലും അംഗീകരിക്കാനാകാത്തതാണ്. അതുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി മുന്നോട്ടു പോവുകയാണ്.”

”എനിക്ക് അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ല കാരണം അതു വളരെ മോശമായ സംഭവമാണ്. പാപ്പരാസികളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. കാരണം ഈ ലോകത്തിന്റെ ഭാഗമാണ് അവര്‍. ഒരു പരസ്പര ധാരണയിലാണ് പാപ്പരാസികളും നമ്മളും മുന്നോട്ടു പോകുന്നത്.”

”പക്ഷെ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഒന്ന് മാറ്റി ചിന്തിച്ചു പോകും” എന്നാണ് രണ്‍ബീര്‍ കപൂര്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു പാപ്പരാസികള്‍ ഒളിച്ചിരുന്ന് ആലിയയുടെ ചിത്രങ്ങള്‍ എടുത്തത്. താന്‍ സൂക്ഷിച്ച് നോക്കിയപ്പോഴാണ് ടെറസില്‍ ക്യാമറുമായി ഒളിച്ചിരിക്കുന്നത് കണ്ടത് എന്നായിരുന്നു ആലിയ പറഞ്ഞത്.

Latest Stories

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ