ഷാരൂഖ് ഖാനും സുഹാനയും അയോദ്ധ്യയില്‍ ദര്‍ശനം നടത്തി? വീഡിയോക്ക് പിന്നിലെ സത്യം ഇതാണ്

ബോളിവുഡ് താരം ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും അയോദ്ധ്യ രാമക്ഷേത്ര സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ഷാരൂഖും എത്തിയതായുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

കനത്ത സുരക്ഷയില്‍ ഷാരൂഖും സുഹാനയും മാനേജര്‍ പൂജ ദഡ്‌ലാനിക്കൊപ്പം ക്ഷേത്രപരിസരത്ത് നടക്കുന്ന വീഡിയോയാണ് ‘ജയ് ശ്രീറാം’, ‘ഷാരൂഖ് ഖാന്‍ അയോദ്ധ്യയില്‍ എത്തി’ എന്ന ക്യാപ്ഷനുകളോടെ പ്രചരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ ഷാരൂഖ് അയോദ്ധ്യയില്‍ എത്തിയപ്പോഴുള്ളതല്ല.

ഷാരൂഖും സുഹാനയും മുമ്പ് തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങളാണ് അയോദ്ധ്യയിലേത് എന്ന പോലെ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ‘ജവാന്‍’ സിനിമയുടെ റിലീസിനോടന് അബന്ധിച്ചാണ് തിരുപ്പതി ക്ഷേത്രത്തില്‍ പൂജക്കായി താരം എത്തിയത്. അതേസമയം, ‘ഡങ്കി’ ആണ് ഷാരൂഖിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

‘പഠാന്‍’, ‘ജവാന്‍’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് പിന്നാലെ എത്തിയ ഡങ്കിക്ക് വിചാരിച്ചത്ര വലിയ കളക്ഷന്‍ തിയേറ്ററില്‍ നിന്നും നേടാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും 120 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 470 കോടിക്ക് മുകളില്‍ നേടി ഹിറ്റ് അടിച്ചിരുന്നു. 1000 കോടിക്ക് മുകളില്‍ ആയിരുന്നു പഠാനും ജവാനും.

Latest Stories

ദേ പോയി ദാ വന്നു, മിന്നൽ വേഗത്തിൽ ഡ്രസിങ് റൂമിലെത്തി രാജകുമാരൻ; ശുഭ്മൻ ഗില്ലിനെതിരെ വൻ ആരാധകരോഷം

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി