യൂറോപ്പിലേക്ക് യാത്ര പോവണോ ?  ഈ കോവിഡ് നിയമങ്ങള്‍ അറിഞ്ഞിരിക്കണം

കോവിഡിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രപോവാന്‍ തീരുമാനിച്ചവര്‍ ഒരുപാടുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഓരോ രാജ്യവും സഞ്ചാരികള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. യൂറോപ്പിലേക്ക് യാത്ര പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കോവിഡ് നിയമങ്ങളെക്കുറിച്ച് അറിയാം.
യൂറോപ്പില്‍ കോവിഡിന് ശേഷം ടൂറിസം പഴയ അവസ്ഥയിലേക്ക് തിരിച്ചുവരികയാണ്. ഒമിക്രോണിന്റെ സാന്നിധ്യമുണ്ടെങ്കിലും ഇവിടെ പല രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ അയവുവരുത്തിയിട്ടുണ്ട്.
ഇയുവിന്റെ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രാ നടപടികളെക്കുറിച്ച് എല്ലാം യൂറോപ്യന്‍ കമ്മീഷന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
ക്വാറന്റൈന്‍ നിയമങ്ങള്‍ എങ്ങനെയെല്ലാം ആണന്ന് അറിയാന്‍ യൂറോപ്യന്‍ യൂണിയനു കീഴിലുള്ള 27 അംഗരാജ്യങ്ങള്‍ക്കും അംഗമല്ലാത്ത രാജ്യങ്ങള്‍ക്കും റീഓപ്പണ്‍ ഇയു പ്ലാറ്റ്ഫോമിലൂടെ വിവരങ്ങള്‍ നല്‍കുന്നു. ഈ സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷനില്‍ നിന്ന് ഏറ്റവും പുതിയ വിവരങ്ങളും ലഭ്യമാകുന്നു.    യൂറോപ്യന്‍ യൂണിയനില്‍ അംഗമായിട്ടുള്ള എല്ലാ രാജ്യങ്ങള്‍ക്കും മറ്റ് രാജ്യങ്ങളില്‍നിന്ന് യാത്രക്കാരെ അനുവദിക്കുന്നതിന് അവരവരുടേതായ നിയമങ്ങളുണ്ട്. ഒരു രാജ്യത്ത് എത്താന്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്. എത്തിയതിന് ശേഷം ക്വാറന്റീനും ഉണ്ടായിരിക്കും. കൂടുതലായി ചില രാജ്യങ്ങള്‍ സാമൂഹിക അകലവും കര്‍ഫ്യൂകളും മാസ്‌കും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇയുവിലേക്കുള്ള യാത്ര എളുപ്പമാക്കാനാണ് യൂറോപ്യന്‍ പാര്‍ലമെന്റ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിന് അനുമതി നല്‍കിയത്. അത് ഒരു വ്യക്തി പൂര്‍ണമായും വാക്സിനേഷന്‍ എടുത്തിട്ടുണ്ടെന്നും കോവിഡ് മുക്തനാണ് എന്നും അറിയിക്കാന്‍ സഹായിക്കുന്നു.
ഓസ്ട്രേലിയ, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയ്ന്‍, നെതര്‍ലാന്റ്, യുകെ, സ്വിറ്റ്സര്‍ലന്റ് എന്നീ രാജ്യങ്ങളിലെല്ലാം യൂറോപ്യന്‍ യൂണിയന്റെ നിബന്ധനകള്‍ നിലവിലുണ്ട്.