മെസ്സി ഡിഫൻസിലേക്ക് വരാറില്ല, അത് അർജന്റീനയുടെ ബലഹീനതയാണ്, ഇംഗ്ലണ്ട് അത് മുതലെടുക്കണം: വെയ്ന്‍ റൂണി
ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം. തന്റെ കരിയറില്‍ ആദ്യമായാണ് മെസി ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നത്. ഇപ്പോഴിതാ മെസിയെ എങ്ങനെ നേരിടാമെന്ന് വിവരിക്കുകയാണ് ഇംഗ്ലീഷ് ഇതിഹാസ താരമായ വെയ്ന്‍ റൂണി.
മെസി പ്രതിരോധത്തിന് സഹായിക്കാത്തത് അര്‍ജന്റീനയുടെ ബലഹീനതയാണെന്നും, ഇംഗ്ലണ്ട് അത് മുതലെടുക്കണമെന്നുമാണ് വെയ്ന്‍ റൂണി ബിബിസി സ്‌പോര്‍ട്ടിനോട് പറഞ്ഞത്. ‘മെസി പ്രതിരോധത്തിലേക്ക് ഓടി വരാറില്ല.
എന്നാല്‍, ജൂഡ് ബെല്ലിങ്ഹാമിനെപ്പോലെ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ മാജിക് കാണിക്കാന്‍ അദ്ദേഹത്തിന് കഴിയും. മെസിയെ എങ്ങനെ മാര്‍ക്ക് ചെയ്യണമെന്ന് ടീമംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തണം’ റൂണി വ്യക്തമാക്കി. ബുധനാഴ്ച രാത്രി 12.30ന് അറ്റ്ലാന്റയിലാണ് അർജന്റീന -ഇംഗ്ലണ്ട് പോരാട്ടം നടക്കുന്നത്. നിലവിലെ ജേതാക്കളായ അര്‍ജന്റീന-ഇംഗ്ലണ്ടിനെ നേരിടും.
ചില്ലറ കളിയല്ല സൗഹൃദ മല്‍സരം; വിനീഷ്യസ് ജൂനിയറും റഫീന്യയുമടക്കം ബ്രസീല്‍ സൂപ്പര്‍ താരങ്ങളെല്ലാം ഇന്ത്യയിലെത്തും
നാലാം തവണയും പുറത്ത്!; ബാലണ്‍ ഡി ഓര് ടോപ് 30-യില്‍ റൊണാള്‍ഡോയ്ക്ക് ഇടമില്ല; മെസിയും എംബാപ്പയും ഹാരി കെയ്നും ഇന്‍