Friday, 11 September 2026
‘Honest storytelling is a powerful means of change
07:41:27 PM IST
Kerala

ലൈഫ്‌ ഭവന പദ്ധതിയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ 70 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി; ബന്ധുക്കളും പ്രതികളാകും

ന്യൂസ് ഡെസ്ക് 4 September 2026, 10:45 am
SHARE

പത്തനംത്തിട്ടയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ 70 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തട്ടിപ്പ് പുറത്തുവന്നതോടെ ലൈഫ് ഭവന പദ്ധതിയുടെ മറവിൽ വൻ ക്രമക്കേട് നടത്തിയിട്ടുള്ളതായും ആക്ഷേപം ഉയർന്നിരിക്കുകയാണ്. സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു റിപ്പോർട്ട്.

അർഹതപ്പെട്ട നിരവധി ഗുണഭോക്താക്കൾ അടുത്ത ഗഡു പണത്തിനായി കാത്തിരിക്കുമ്പോൾ ചില ഗുണഭോക്താക്കൾക്ക് വീട് നിർമാണഘട്ടം പരിശോധിക്കാതെ തന്നെ തുക നൽകിയതായുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്. ലൈഫ് ഭവന പദ്ധതി നിർമാണം ഏറ്റെടുത്ത ചില കരാറുകാരും വിഇഒ അടക്കമുള്ള ചില ഉദ്യോഗസ്ഥരുടെ കൂട്ടുകെട്ടാണ് ഇത്തരത്തിൽ പണം വിതരണം ചെയ്യാൻ കാരണമായിട്ടുള്ളതെന്നും ആരോപണമുയർന്നു.

തണ്ണിത്തോട് പഞ്ചായത്തിൽ രണ്ടു ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതു പഞ്ചായത്ത് അധികൃതർ കണ്ടെത്തി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു സീതത്തോടും പരിശോധന നടത്തി തട്ടിപ്പ് കണ്ടെത്തിയത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →