നീതിന്യായ വ്യവസ്ഥയുടെ യശസ്സ് ഉയർത്തിയ മനോഹര വിധി

Advertisement

ഇരയുടെ സ്വകാര്യതക്കുള്ള അവകാശം കണക്കിലെടുത്ത കേസ് എന്ന നിലയ്ക്ക് സുപ്രീം കോടതിയുടെ യശസ്സ് ഉയര്‍ത്തുന്ന വിധിയായിരുന്നു ദിലീപ് കേസില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറുടേത്. മെമ്മറി കാര്‍ഡില്‍ ഉള്‍പ്പെട്ട വീഡിയോ കൊടുക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ചു. എന്താണ് ഈ കേസില്‍ സത്യത്തില്‍ സംഭവിച്ചത് എന്ന കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പലര്‍ക്കും അവ്യക്തത.