Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:21 PM IST
Kerala

‘പാർട്ടിക്ക് പോലും ആവശ്യമില്ല, കെ കെ രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരണം’; പരിഹസിച്ച് കെ മുരളീധരൻ

ന്യൂസ് ഡെസ്ക് 31 August 2026, 3:12 pm
SHARE

പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഐഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് പിന്നാലെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പരിഹസിച്ച് കെ. മുരളീധരൻ. രാഗേഷിനെ സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റരുതെന്നാണ് മുരളീധരന്റെ പരിഹാസം. രാഗേഷിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാതിരിക്കുന്നതാണ് യുഡിഎഫിന് നല്ലതെന്നും മുരളീധരൻ വ്യക്തമാക്കി.

രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതാണ് യുഡിഎഫിന് ഗുണകരമെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാരണമാണ് യുഡിഎഫിന് രണ്ട് എംഎൽഎമാരെ അധികമായി ലഭിച്ചതെന്നും കെ. മുരളീധരൻ പറഞ്ഞു. പാർട്ടിക്ക് പോലും ആവശ്യമില്ലാത്ത ജില്ലാ സെക്രട്ടറിയായി രാഗേഷ് മാറിയെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ. മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ഓണക്കാലത്ത് പോലും മുഖ്യമന്ത്രി ജനപ്രതിനിധികളെ അധിക്ഷേപിച്ച് നടക്കുകയാണെന്നും തന്നെ ജയിപ്പിച്ച ജനങ്ങളെ പോലും തെറി പറയുന്ന നിലയിലേക്കാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ മാറിയതെന്നും മുരളീധരൻ ആരോപിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →