മുഖം മറച്ച് നടക്കുമ്പോള്‍...

ഗുരുമുഖത്ത് നിന്ന് ലഭിക്കേണ്ട ഒന്നാണ് വിദ്യാഭ്യാസം. അതില്‍ ശിഷ്യമുഖവും ഉള്‍പ്പെടുന്നുണ്ട്. മുഖം മൂടിയിരിക്കുന്ന ഒരു കൂട്ടം ആളുകളോട് എന്ത് കമ്മ്യൂണിക്കേഷനാണ് നടക്കുക? കാമ്പസില്‍ മുഖങ്ങളറിയാതെ
എന്ത് വിദ്യാഭ്യാസമാണ് സാധ്യമാകുന്നത്? സനാതനമായിരുന്നത് വസ്ത്രമോ, മുഖാവരണമോ അല്ല.  മൂല്യങ്ങളാണ്, ധാര്‍മികതയാണ്.കാമ്പസില്‍ കുറെ പേര്‍ മുഖം മറച്ച് നടന്നാല്‍, അത് ആരാണെന്ന് പോലും അറിയുന്നില്ലെങ്കില്‍ എങ്ങിനെയാണ് അവിടെ അച്ചടക്കം ഉണ്ടാക്കാനാവുക?