‘കോൺഗ്രസ് കാലമായിരുന്നെങ്കിൽ വെടിവെച്ച് ആയിരങ്ങൾ മരിച്ചേനെ, അഭിജീത് ദീപക് ആംആദ്മി പാർട്ടി പ്രവർത്തകൻ; ജന്തർമന്തർ പ്രതിഷേധത്തിനെതിരെ കിരൺ റിജിജു
കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപക്കിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. അഭിജീത് ദീപക് ആംആദ്മി പാർട്ടി പ്രവർത്തകനാണെന്നും വിദ്യാർത്ഥികളെ മറയാക്കി എഎപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും റിജിജു ആരോപിച്ചു. ജന്തർമന്തറിൽ നടന്ന പ്രതിഷേധം നിയന്ത്രിച്ച ഡൽഹി പൊലീസിനെ പ്രശംസിച്ച മന്ത്രി, പ്രതിഷേധത്തിനിടെ ഒരാൾക്കുപോലും എല്ലൊടിഞ്ഞിട്ടില്ലെന്നും ഗുരുതര പരിക്കുകളോടെ ആരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.
വിദ്യാർഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകൾ പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയെന്നും റിജിജു ആരോപിച്ചു. ഇത്രയും വലിയ പ്രതിഷേധം ആരെയും ഗുരുതരമായി പരിക്കേൽപ്പിക്കാതെ നിയന്ത്രിച്ച ഡൽഹി പൊലീസിനെ അഭിനന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരണകാലമായിരുന്നെങ്കിൽ പ്രതിഷേധത്തിനിടെ വെടിവെപ്പുണ്ടാകുകയും ആയിരങ്ങൾ കൊല്ലപ്പെടുകയും ചെയ്തേനെയെന്നും റിജിജു ആരോപിച്ചു.
ആംആദ്മി പാർട്ടി, ഭീം ആർമി, സമാജ്‌വാദി പാർട്ടി തുടങ്ങിയ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധത്തിൽ പങ്കുചേരുകയും സമരക്കാരെ അക്രമത്തിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി കേന്ദ്രമന്ത്രി ആരോപിച്ചു. നിലവിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി