Wednesday, 23 September 2026
‘Honest storytelling is a powerful means of change
06:15:29 PM IST
Kerala

മാസപ്പടിയിൽ എസ്‌ഐടി അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കി; ഇഡി കണ്ടെത്തലുകൾ പരിശോധിക്കും, 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കും

ന്യൂസ് ഡെസ്ക് 23 September 2026, 6:14 pm
SHARE

മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ഒരു എസ്‌പിയുടെ നേതൃത്വത്തിൽ ഡിവൈഎസ്‌പിമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുക.

ഇഡി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ നിന്നാകും അന്വേഷണം ആരംഭിക്കുക. പ്രത്യേകിച്ച് ആരോപിക്കപ്പെടുന്ന ഹവാല ഇടപാടുകളിലായിരിക്കും അന്വേഷണത്തിന്റെ പ്രധാന ശ്രദ്ധ. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. നിലവിൽ അന്വേഷണം ആരംഭിക്കുകയാണ്; അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് അനുമതി നൽകിയത്. പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഹവാല ആരോപണങ്ങളുമാണ് ഇഡി റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്. ഇവ സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിരുന്നു.

ഇഡി നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും കേസെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക. പ്രാഥമിക അന്വേഷണം സംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവിയാണ് പുറപ്പെടുവിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →