ലാസ്റ്റ് ഡാന്‍സ് സുവര്‍ണലിപികളില്‍; വിടവാങ്ങല്‍ മല്‍സരത്തിലെ അര്‍ജന്റീന ജേഴ്സി പ്രകാശിപ്പിച്ച് മെസി
വിടവാങ്ങല്‍ മല്‍സരത്തില്‍ അണിയാനുള്ള അര്‍ജന്റീനന്‍ ജേഴ്സിയുമായി ലയണല്‍ മെസി. അര്‍ജന്റീനയുടെ പ്രശസ്തമായ 10-ാം നമ്പര്‍ ജേഴ്സി അവസാനമായി അണിയാന്‍ ലയണല്‍ മെസി ഒരുങ്ങുന്നു; ഈ അവസരത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ജേഴ്സിയുമായാകും മെസിയുടെ വിടവാങ്ങല്‍. ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മോണുമെന്റലില്‍ ഒക്ടോബര്‍ 6-ന് ബെനിനെതിരെ നടക്കാനിരിക്കുന്ന മല്‍സരമാണ് മെസിയുടെ അവസാന അന്താരാഷ്ട്ര മത്സരം.
തന്റെ അര്‍ജന്റീന ജേഴ്സിയിലെ അവസാന മല്‍സരത്തിന് മുന്നോടിയായി 39-കാരനായ ഫുട്ബോള്‍ ഇതിഹാസം അര്‍ജന്റീനയ്ക്കായുള്ള തന്റെ പ്രത്യേക വിടവാങ്ങല്‍ ജേഴ്സി പുറത്തിറക്കി. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ‘ലാ ആല്‍ബിസെലെസ്റ്റെ’യുമായുള്ള മെസിയുടെ അവിസ്മരണീയമായ അധ്യായത്തിന് ഈ സൗഹൃദ മത്സരം ഔദ്യോഗികമായി തിരശ്ശീലയിടും. സാധാരണ നീല ജേഴ്സിയില്‍ കറുപ്പ് നിറത്തിലാണ് ജേഴ്സി നമ്പറും പേരും എഴുതുന്നതെങ്കില്‍ മെസിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന മല്‍സര ജേഴ്സി സുവര്‍ണ നിറത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.instagram.com/reel/DdkAAtEvK0Y/?utm_source=ig_embed&ig_rid=A0vsjDsstinvYlAOEREYJiq
പനിച്ചെത്തുന്നവർക്ക് ഒരു പാരസെറ്റമോൾ പോലുമില്ല; സർക്കാർ ആശുപത്രികളിലെ കമ്മീഷൻ കൊള്ള കണ്ടിട്ടും മന്ത്രി കെ. മുരളീധരൻ മൗനത്തിൽ
മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്, അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍; 27ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും