"ശാസ്ത്രീയ കപടത"

മനോജ് ടി.പി
( ചാക്യാർ പെരിന്തൽമണ്ണ )
     നമ്മൾ യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. ഭൗമശാസ്ത്രം പറയുന്ന ഉഷ്ണമേഖല ( Tropical Zone – ഭൂമദ്ധ്യരേഖയോട് ചേർന്ന് ഉള്ള ഭൂഭാഗത്ത് പകൽ എപ്പോഴും സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിനാൽ ഏറ്റവും ചൂട് കൂടിയ പ്രദേശം എന്ന് ആധുനീക ശാസ്ത്രമതം )  യിൽ ഉള്ളവരാകയാൽ ചൂടിൽ നിന്ന് മാറി നിൽക്കാൻ ചെറിയ അവസരങ്ങളിൽ പോലും നമ്മൾ ആശ്വാസം തേടി താരതമ്യേന ഉയർന്ന പ്രദേശങ്ങളായ വയനാട്, ഇടുക്കി, മൂന്നാർ, ഊട്ടി, കൊഡൈക്കനാൽ എന്നിവിടങ്ങളിലേക്ക് ഒറ്റക്കും, കൂട്ടായും യാത്ര പോകുന്നവരാണ്. ഇത്തരം യാത്രകളിൽ പ്രകൃതിയിലെ മാറ്റവും അന്തരീക്ഷത്തിലെ തണുപ്പും മഞ്ഞും ആസ്വദിക്കുന്നതിനൊപ്പം “എന്തുകൊണ്ടാകാം ഈ ഉയരത്തിൽ തണുപ്പും, മഞ്ഞും ഉണ്ടാകുന്നത്” എന്ന് ചിന്തിച്ചിട്ടുണ്ടാകാം.
 ഭൗമ ഉപരിതലത്തിൽ സമുദ്രനിരപ്പിൽ നിന്നാണ് പൊതുവെ കര ഭാഗത്തിൻ്റെ ഉയരം കണക്കാക്കുന്നതും പറയാറുള്ളതും.  പകൽ സൂര്യ വികിരണങ്ങളാൽ വേഗം ചൂട് പിടിക്കുന്ന സമുദ്രോപരിതലത്തിലെ വായു കരയിലേക്ക് വീശിയടിക്കുന്നതും രാത്രിയോടെ വേഗം തണുക്കുന്ന സമുദ്രഭാഗത്തേക്ക് താരതമ്യേന പതിയെ തണുക്കുന്ന കരഭാഗത്തെ വായു വീശുന്നതും കടൽക്കാറ്റും കരക്കാറ്റും ആയി നമ്മൾ സ്കൂൾ ക്ലാസുകളിൽ പഠിച്ചിരിക്കും.
     സൂര്യതാപത്താൽ ചുട്പിടിക്കുന്ന ജലാശയങ്ങളിൽ നിന്ന് ജലം നീരാവിയായി അന്തരീക്ഷത്തിൽ ഉയരുന്നതിനാൽ മേഘങ്ങൾ ഉണ്ടാകുമെന്നും അത്തരം മേഘങ്ങൾ ഉയരത്തിൽ എത്തുന്നതോടെ തണുത്ത് വീണ്ടും ജലകണികകളും അവ കൂടി ചേർന്ന് തുള്ളികളായി താഴേക്ക് പതിക്കുന്നതിന്നതാണ് മഴയെന്നും പഠിച്ചിട്ടുണ്ട്.
     അന്തരീക്ഷത്തിലെ ജലാംശത്തിൻ്റെ അളവനുസരിച്ച് തണുപ്പും, ചൂടും, വരണ്ട അവസ്ഥയും മാറുന്നത് നമുക്കനുഭപ്പെടാറുള്ളതാണ്. താരതമ്യേന മരങ്ങൾ നിറഞ്ഞ കേരളത്തിലെ കാലാവസ്ഥയിൽ നിന്ന് തീർത്തും വ്യത്യസ്ഥമാണ് കടത്തീരങ്ങളോട് ചേർന്ന് കിടക്കുന്ന തൊട്ടയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും മറ്റും. കേരളത്തിൽ തന്നെ മലപ്പുറത്തേയൊ തൃശ്ശൂരിലേയൊ അന്തരീക്ഷമാകില്ല ഇവക്ക് ചേർന്ന് കിടക്കുന്ന പാലക്കാട് ജില്ലയിൽ.  പാലക്കാട് കാടും മരങ്ങളും മലകളും ഇല്ലാത്തതിനാലല്ല ഈ മാറ്റം. കേരളത്തിൻ്റെ കിഴക്കൻ അതിരായ പശ്ചിമഘട്ടത്തിലെ 24-30 KM വിസ്തൃതിയിലുള്ള വാളയാർ വിടവിലൂടെ തമിഴ്നാട്ടിലെ വരണ്ട കാറ്റ് കോയമ്പത്തൂർ <> വാളയാർ ഭാഗത്തൂടെ പാലക്കാടിനെ ചൂട് പിടിപ്പിക്കുന്നു എന്ന് പറയുന്നു.
      സമതല / താഴ്വര പ്രദേശത്തെ ചൂടിനെ നിയന്ത്രിക്കുന്നത് അവിടെ വിശാനിടയുള്ള കാറ്റുകളെ ആശ്രയിച്ചാണ് പൊതുവെ പറയാറുള്ളത്. സാധാരണ രൂപപ്പെടുന്ന മേഘങ്ങൾ ഭൗമ അന്തരീക്ഷത്തിൽ സമുദ്രനിരപ്പിൽ നിന്ന് 4 – 5 KM ഉയരത്തിലാണ് ഉണ്ടാകാറുള്ളത്. അത്രയും ഭാഗത്ത് വായു വിൻ്റെ ചലനം മുകൾ ഭാഗത്തേക്കാൾ കൂടുതലായിരിക്കും. ദീർഘദൂര യാത്രാ വിമാനങ്ങളും മറ്റും സമുദ്രനിരപ്പിൽ നിന്ന് 10 – 12 KM ഉയരത്തിലാണ് സഞ്ചരിക്കാറുള്ളത്. അവിടെ ബാഹ്യ അന്തരീക്ഷ മർദ്ദം താഴത്തേതിനേക്കാൾ കുറവായിരിക്കുമെന്നതിനാൽ അവയുടെ വേഗതയും ഇന്ധനക്ഷമതയും മികച്ചതായിരിക്കും.
     സമുദ്രോപരിതലത്തിനോട് അടുക്കും തോറും ചൂട് കൂടുന്നു എന്ന് പറയുമ്പോഴും കരഭാഗത്തായാലും സമുദ്രത്തിന് മുകളിലായാലും ഉയരം കൂടുന്തോറും തണുപ്പ് കൂടുകയാണ് ചെയ്യുക. ഭൂമിയിലേക്ക് പകൽ സമയത്ത് പതിക്കുന്ന സൂര്യ വികിരണങ്ങൾ കടന്നു വരുന്ന വായുമണ്ഡലത്തിലെ ഉയർന്ന തലങ്ങളിലൊന്നും സൂര്യതാപം ചൂട് വർദ്ധിപ്പിക്കുന്നില്ല എന്നതാണ് ഇതിൽ നിന്ന് മനസിലാക്കാവുന്നത്. സമുദ്രനിരപ്പിൽ നിന്ന് 8.8 KM ലധികം ഉയരത്തിലുള്ള ഹിമാലത്തിലെ എവറസ്റ്റ് കൊടുമുടിയിലെ ഐസിൽ തട്ടിയിട്ടും മഞ്ഞുരുക്കാത്ത സൂര്യ വികിരണങ്ങൾ തന്നെയാണ് ഭൂമിയുടെ മറ്റ് പ്രദേശങ്ങളിലും ലഭിക്കുന്നത്. 4.8 KM ഉയരമുള്ള ആല്പസ് പർവ്വതത്തിലും ഭൂമദ്ധ്യരേഖയിലെ തൻസാനിയയിൽ  5.9 KM ഉയരമുള്ള കിളിമഞ്ചാരൊ പർവ്വതത്തിലും സൂര്യ വികിരണങ്ങൾ പരിക്കേൽപ്പിക്കാത്ത ഐസ് മൂടി വർഷം മുഴുവൻ നില നിൽക്കുന്നതും സൂര്യ താപവും വികിരണങ്ങളും ഏറ്റ് തന്നെയാണ്. എന്നാൽ  ഈയടുത്തായി കിളിമഞ്ചാരോയിലും മറ്റും മഞ്ഞ് കുറഞ്ഞു വരുന്നുണ്ട് എന്നതും – കാലാവസ്ഥാ വ്യതിയാന സൂചകമായി ലോകത്തെ കാലാവസ്ഥ ശാസ്ത്രജ്ഞർ മുന്നറിയിപ്പു തരുന്നുണ്ട് അതും പ്രതിക്കൂട്ടിലെ കാർബൺ ഡൈ ഓക്ക്സൈഡിൻ്റെ കുറ്റപത്രത്തിൽ തന്നെയാണ് ചേർക്കപ്പെട്ടിരിക്കുന്നത്.
    1850 കളിൽ നിന്ന് വ്യാവസായിക വികസന വിപ്ലവത്തോടെ ഫോസിൽ ഇന്ധനങ്ങളും മറ്റ് സ്രോതസുകളിലുമായി 285 PPM ( പാർട് പെർ മില്ല്യൺ) ഉണ്ടായിരുന്ന കാർബൺ ഡൈ ഓക്സൈഡ്  2022 ൽ 420 PPM ആയി എന്ന് അലമുറയിടുന്നു. 1850 കളിൽ 1.26 ബില്ല്യൺ ആയിരുന്ന മനുഷ്യർ 2023 ൽ 8 ബില്ല്യൺ ആയതും മറ്റ് ജീവജാലങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനയും ആ ജീവജാലങ്ങളെല്ലാം അന്തരീക്ഷത്തിൽ നിന്ന് ജീവവായുവായ ഓക്സിജൻ സ്വീകരിച്ച് കാർബൺഡൈ ഓക്ക് സൈഡ് പുറത്തേക്ക് വിടുന്നതിലൂടെ എത്രത്തോളം അന്തരീക്ഷ മലിനീകരണത്തിന് കാരണമായിരിക്കാമെന്ന് കണക്കുകൂട്ടിയിരുന്നെങ്കിൽ COP 28 ൽ ശ്വസന നികുതിയും ചുമത്താനിടയുണ്ട്.