Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:29 PM IST
Film News

25-ാം വയസ്സിൽ നാല് ‘100 കോടി’ ചിത്രങ്ങൾ; മമിത ബൈജു അടുത്ത സൂപ്പർ സ്റ്റാറോ?; പത്ത് വർഷം പിന്നിടുന്ന അഭിനയ ജീവിതം

SHARE

വെറും 25 വയസ്സ്. സിനിമയിലെത്തിയിട്ട് ഒരു പതിറ്റാണ്ട്. ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം നേടിയ നാല് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ താരം. മലയാള സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ് മമിത ബൈജു.

ബാലതാരമായാണ് മമിത സിനിമയിലേക്കെത്തുന്നത്. 2017ൽ പുറത്തിറങ്ങിയ സർവോപരി പാലക്കാരനിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ മുന്നേറിയ മമിത, ‘ഓപ്പറേഷൻ ജാവ’, ‘ഖോ ഖോ’, ‘സൂപ്പർ ശരണ്യ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ച് സ്വാഭാവികമായ അഭിനയശൈലി സ്വന്തമാക്കിയതോടെ മമിതയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു.

എന്നാൽ കരിയറിൽ വലിയ വഴിത്തിരിവായത് ‘പ്രേമലു’വായിരുന്നു. റീനു എന്ന കഥാപാത്രമായി എത്തിയ മമിത മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത നേടി. ചിത്രം കേരളത്തിന് പുറത്തും വലിയ വിജയമായി മാറിയതോടെ മമിതയുടെ താരമൂല്യവും ഉയർന്നു. തുടർന്ന് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും മമിത സാന്നിധ്യമറിയിച്ചു.

ഇന്ന് 25ാം വയസ്സിൽ എത്തിനിൽക്കുമ്പോൾ മമിതയുടെ കരിയറിലെ ശ്രദ്ധേയ കണക്കുകളിലൊന്നാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയ നാല് സിനിമകൾ. ഒരു പതിറ്റാണ്ട് നീളുന്ന അഭിനയജീവിതത്തിൽ സ്വന്തമാക്കിയ ഈ നേട്ടം മമിതയുടെ വളർച്ചയുടെ വേഗത വ്യക്തമാക്കുന്നതാണ്. പ്രായത്തേക്കാൾ വലിയ നേട്ടങ്ങളുമായി മുന്നേറുന്ന മമിത ബൈജു, മലയാള സിനിമയിലെ അടുത്ത തലമുറയിലെ ശ്രദ്ധേയ താരമായി മാറിക്കഴിഞ്ഞു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →