Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:19 PM IST
National

‘ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ അധിക മാർക്ക്’; ജെഎൻയു പ്രഫസർക്കെതിരെ വിദ്യാർഥികളുടെ പരാതി

ന്യൂസ് ഡെസ്ക് 7 September 2026, 2:28 pm
SHARE

ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രഫസർക്കെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങളുമായി വിദ്യാർഥികൾ. 11ഓളം വിദ്യാർഥികൾ സർവകലാശാല അധികൃതർക്ക് പരാതി നൽകിയതായാണ് വിവരം. പരീക്ഷകളിൽ അധിക മാർക്ക് ലഭിക്കുന്നതിനായി പ്രഫസറുടെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാൻ ആവശ്യപ്പെട്ടെന്നാണ് പരാതിയിലെ ആരോപണം. സീനിയർ വിദ്യാർഥികൾ ഉൾപ്പെടെ സമാന അനുഭവങ്ങൾ പങ്കുവെച്ചതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചു. പരാതിക്കാരായ വിദ്യാർഥികളോട് സമിതിക്ക് മുന്നിൽ ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ സമിതി തയ്യാറായിട്ടില്ല.

മേയ് ആദ്യം നടന്ന വൈവ പരീക്ഷകൾക്ക് പിന്നാലെയാണ് പരാതികൾ പുറത്തുവന്നത്. ഒരു വിദ്യാർഥിനി തന്റെ അനുഭവം വിദ്യാർഥികൾ മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് മറ്റ് വിദ്യാർഥികളും സമാന ആരോപണങ്ങളുമായി രംഗത്തെത്തിയത്. വൈവയ്ക്കിടെ പ്രഫസർ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും തന്റെ താൽപര്യങ്ങൾക്ക് വഴങ്ങുന്ന വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നും പരാതിക്കാർ ആരോപിച്ചു.

s
ന്യൂസ് ഡെസ്ക്
View all posts →