‘മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറി, പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയത് എന്റെ അറിവോടെയല്ല’; അതൃപ്തി അറിയിച്ച് എൻ ഷംസുദ്ദീൻ
ന്യൂസ് ഡെസ്ക്
14 September 2026, 10:20 am
പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാറിനെ മാറ്റിയത് തന്റെ അറിവോടെയല്ലെന്നാണ് മന്ത്രിയുടെ നിലപാട്. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറിയതും മന്ത്രി ചൂണ്ടിക്കാട്ടി.
അടിക്കടിയുള്ള ഡയറക്ടർ മാറ്റം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. ഡിജിഇ സ്ഥാനത്ത് ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഒരാളെ തുടരാൻ അനുവദിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
വിഷയം മുഖ്യമന്ത്രി വി. ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ തീരുമാനം. വകുപ്പിന്റെ പ്രവർത്തനത്തിന് സ്ഥിരത ഉറപ്പാക്കുന്നതിനാണ് ഡയറക്ടർ സ്ഥാനത്ത് തുടർച്ച ആവശ്യമെന്നും മന്ത്രി വ്യക്തമാക്കുന്നു.
Read More
മുഖ്യമന്ത്രിയുടെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാൻ സാധിക്കില്ല; നിയമങ്ങൾക്ക് വിരുദ്ധമെന്ന് വിശദീകരണം
ഇനി മട്ടനും മീനും ഇല്ല, പകരം ചിക്കനും സോയയും; തടവുകാരുടെ ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തുന്നു; ലാഭം കോടികൾ
അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ; ഒക്ടോബർ 15ന് സാക്ഷി വിസ്താരം തുടങ്ങും
ന്യൂസ് ഡെസ്ക്
View all posts →