സജിയും ബോറിസും പരസ്പരപൂരകങ്ങളാകുമ്പോള്‍

ബ്രിട്ടന്റെ ഔദാര്യമാണ് ഇന്ത്യയുടെ ഭരണഘടന എ് സജി ചെറിയാന്‍ പറഞ്ഞത് പൂര്‍ണമായും തെറ്റ്. നമ്മുടെ ഭരണഘടന ആരുടെയും ദാനമല്ല. പക്ഷേ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഭരണഘടനയോടുള്ള അവഹേളനമാണെന്ന വിമര്‍ശനത്തോട് എനിക്ക് യോജിപ്പില്ല. പ്രതിജ്ഞാലംഘനം ഭരണഘടനാപരമായ പദവി വഹിക്കുതില്‍ നിന്ന്് ആരെയും അയോഗ്യനാക്കുന്നില്ലെന്ന അഭിപ്രായം സജി ചെറിയാന്റെ രാജിക്കുമുമ്പ് സൗത്ത്‌ലൈവില്‍ എഴുതിയ ലേഖനത്തില്‍ ഞാന്‍ പ്രകടിപ്പിച്ചു. എന്നിട്ടും എന്തുകൊണ്ട് രാജി ഉണ്ടായി എന്ന ചോദ്യത്തിനുള്ള ഉത്തരം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ രാജിയില്‍ നിന്ന്് ലഭിക്കും.

പാര്‍ലമെന്റുകളുടെ മാതാവ് എറിയപ്പെടുന്ന ബ്രിട്ടീഷ് പാര്‍ലമെന്റില്‍നിന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ രീതിയിലുള്ള ക്യാബിനറ്റ് ഭരണസമ്പ്രദായം നാം സ്വീകരിച്ചത്. ഇതില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്‍ഷ്യല്‍ രീതിയാണ് അമേരിക്കയിലുള്ളത്. ഇവ രണ്ടും സര്‍ഗാത്മകമായി സമന്വയിപ്പിച്ചുകൊണ്ടുള്ള രീതിയാണ് ഇന്ത്യയിലേത്. നമുക്ക് പ്രസിഡന്റും പ്രധാനമന്ത്രിയുമുണ്ട്. അമേരിക്കയില്‍ കോണ്‍ഗസിനോട് ഉത്തരവാദിത്വമില്ലാത്തതിനാല്‍ പ്രസിഡന്റിന്റെ രാജി സാധാരണയായി ഉണ്ടാവാറില്ല. ബ്രിട്ടനില്‍ പ്രധാനമന്ത്രിയുടെ രാജിക്ക് അസാധാരണത്വമില്ല. സ്വന്തം പാര്‍ട്ടിയില്‍ കഴിഞ്ഞ മാസം നടന്ന അവിശ്വാസവോട്ടെടുപ്പിനെ വിജയകരമായി അതിജീവിച്ച ബോറിസ് ജോണ്‍സണ് പൊടുന്നെനെ രാജി പ്രഖ്യാപിക്കേണ്ടിവന്നത് പാര്‍ലമെന്ററി രീതിയുടെ പ്രത്യേകതയാണ്. എന്തിനു രാജി എന്ന്് രാവിലെ ചോദിച്ച മന്ത്രിക്ക് വൈകുന്നേരമായപ്പോള്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറേണ്ടിവന്നതും ഇക്കാരണത്താലാണ്.

വിവിധ ഭരണഘടനകളുടെ കാര്‍ബണ്‍ കോപ്പിയാണ് ഇന്ത്യന്‍ ഭരണഘടന എന്ന ആക്ഷേപം എന്റെ സ്‌കൂള്‍വിദ്യാഭ്യാസകാലത്തുതന്നെ കേട്ടിട്ടുണ്ട്. ഭരണഘടന പഠിച്ചപ്പോള്‍ അത് ശരിയല്ലെന്നു മനസിലായി. സജി ചെറിയാന് ആ വായന ഉണ്ടായിയില്ല. നമ്മുടേത് ബൂര്‍ഷ്വാ ഭരണഘടനയാണെന്ന്് കമ്യൂണിസ്സ്സുകാര്‍ക്ക് ആദ്യഘട്ടത്തില്‍ അഭിപ്രായമുണ്ടായിരുന്നു. ഇന്ന്് സിപിഐ എമ്മിന് ആ അഭിപ്രായമില്ല. ഭരണകൂടത്തിന്റെയും മത-വര്‍ഗീയ-ഭീകര ശക്തികളുടെയും അത്യാചാരങ്ങളില്‍ നിന്ന്് ഭരണഘടനയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് ഇന്ന് സിപിഐ എം ഏറ്റെടുത്തിരിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിവിരുദ്ധമായ നിലപാടാണ് സജി ചെറിയാന്‍ പ്രകടിപ്പിച്ചത്. കുന്തം, കുടച്ചക്രം തുടങ്ങിയ ഓണാട്ടുകര പ്രയോഗങ്ങള്‍ അശ്‌ളീലമോ അണ്‍പാര്‍ലമെന്ററിയോ അല്ല. എന്നാല്‍ പവിത്രമായ ഭരണഘടനയിലെ ആമുഖവിശേഷണങ്ങള്‍ക്കൊപ്പം ആ വാക്കുകള്‍ ചേര്‍ക്കുമ്പോള്‍ അവ അശ്‌ളീലമാകുന്നു. അതിന്റെ വിലയാണ് അദ്ദേഹത്തിനു നല്‍കേണ്ടിവത്.

ബോറിസ് ജോസന്റെ രാജിയും സജി ചെറിയാന്റെ രാജിയും തമ്മില്‍ സമാനതകളുണ്ട്. കൊവിഡ് കാലത്ത് ലോക്ഡൗ ചട്ടങ്ങള്‍ വകവയ്ക്കാതെ മദ്യസല്‍ക്കാരമടക്കമുള്ള ആഘോഷങ്ങളില്‍ അദ്ദേഹം പങ്കാളിയായി. ‘പാര്‍ട്ടിഗേറ്റ്’ എറിയപ്പെടുന്ന ഈ വിവാദത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തേണ്ടിവന്നു. ചട്ട ലംഘനത്തിന് പൊലീസ് പിഴ ചുമത്തുകയും ചെയ്തു. നിയമസഭയില്‍ ക്ഷമാപണം നടത്തിയ സജി ചെറിയാന്‍ ഭരണഘടനയെ നിന്ദിച്ചുവെന്ന കുറ്റത്തിന് കോടതിയുടെയും പൊലീസിന്റെയും നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്. ബോറിസ് ജോണ്‍സണെപ്പോലെ സജി ചെറിയാനും പിടിച്ചുനില്‍ക്കാന്‍ കഴിയാതെവന്നത് ഈ സാഹചര്യത്തിലാണ്. പാര്‍ട്ടിയുടെ നിര്‍ദേശത്തെ സജി ചെറിയാനും പാര്‍ട്ടിയുടെ സമ്മര്‍ദത്തെ ബോറിസ് ജോസണും അതിജീവിക്കാനായില്ല.

ഭരണഘടനയെക്കുറിച്ച് അക്കാഡമിക് തലത്തില്‍ നടക്കേണ്ടതായ ചില വിചിന്തനങ്ങള്‍ക്ക് സജി ചെറിയാന്‍ കാരണക്കാരനായി. 1935ലെ ഗവമെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ പകര്‍പ്പാണ് 1949ലെ ഭരണഘടന എന്ന ആക്ഷേപം കേട്ടു, ഇതായിരിക്കാം ബ്രിട്ടീഷുകാര്‍ പറഞ്ഞത് നമ്മള്‍ പകര്‍ത്തി എന്ന് സജി ചെറിയാന്‍ പറയുന്നതിന് കാരണമായത്. 1950ല്‍ ഭരണഘടന പൂര്‍ണമായും പ്രാബല്യത്തിലാകുന്നതുവരെ 1935ലെ ആക്ടായിരുന്നു നമ്മുടെ ഭരണഘടന. നമുക്കുവേണ്ടി അത് പാസാക്കിയത് ബ്രിട്ടീഷ് പാര്‍ലമെന്റായിരുന്നു. ഫെഡറല്‍ ഭരണരീതിയും പ്രാദേശികസ്വയംഭരണവും ഇന്ത്യയില്‍ പ്രാബല്യത്തിലായത് 1935ലെ ആക്ടനുസരിച്ചാണ്. 1935ലെ ആക്ടിന്റെ ചട്ടക്കൂടിലാണ് 1949ലെ ഭരണഘടന രൂപകല്പന ചെയ്യപ്പെട്ടത്. പക്ഷേ അത് പഴയ വീഞ്ഞെടുത്ത് പുതിയ കുപ്പിയിലാക്കുന്ന യാന്ത്രികമായ പ്രവര്‍ത്തനമായിരുില്ല.

1947ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് നല്‍കിയ അധികാരമുപയോഗിച്ചാണ് ഭരണഘടനാ നിര്‍മാണസഭ 1949ല്‍ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത്. ഇന്ത്യയെ വിഭജിച്ചുകൊണ്ടുള്ള ഈ നിയമം ബ്രിട്ടീഷ് പാര്‍ലമെന്റാണ് പാസാക്കിയത്. അധിപന്‍ നല്‍കുന്ന അധികാരമുപയോഗിച്ച് ഭരണഘടന നിര്‍മിക്കുന്നത് സ്വതന്ത്ര പരമാധികാര രാജ്യത്തിന് ഭൂഷണമല്ലാത്തതിനാലാണ് നമ്മള്‍ അമേരിക്കന്‍ ഭരണഘടനയില്‍ നിന്ന് വി ദ് പീപ്പിള്‍ എന്ന ആമുഖപദങ്ങള്‍ സ്വീകരിച്ചത്. വലിയ തോതില്‍ അര്‍ത്ഥതലങ്ങളുള്ള പ്രയോഗമാണത്. ഭാരതത്തിലെ ജനങ്ങളായ നമ്മളാണ് നമ്മുടെ ഭരണഘടനയുടെ സ്രഷ്ടാക്കള്‍. ജനങ്ങള്‍ എന്ന പ്രയോഗത്തില്‍ അന്ന് ജനിച്ചിട്ടില്ലാത്ത സജി ചെറിയാനും ഉള്‍പ്പെടുന്നു. സ്രഷ്ടാവ് സൃഷ്ടിയെ തള്ളിപ്പറയരുത്.