ഡൽഹി കെട്ടിട ദുരന്തം; 3 മരണം, നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ
സത്യനികേതനടുത്തുണ്ടായ കെട്ടിട ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. വിദ്യാർഥികളുടെ ജീവൻ വിലപ്പെട്ടതാണെന്നും ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥയാണ് ദുരന്തം തുറന്നുകാട്ടുന്നതെന്നും ഖർഗെ പറഞ്ഞു. ഇന്നുച്ചയോടെയാണ് സത്യനികേതനടുത്ത് വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണത്.
ഏകദേശം 40 വർഷം പഴക്കമുള്ള കെട്ടിടത്തിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ഇവിടെ താമസിച്ചിരുന്നു. അപകടത്തിൽ മരണം മൂന്നായി. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലാണ് കെട്ടിട ഉടമ. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
അപകടസ്ഥലം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം അതീവ വേദനാജനകമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ വിദ്യാർഥികൾ താമസിക്കാൻ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി