Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:23 PM IST
Film News

‘ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി ഗൗരവമുള്ളത്’; അൻസിബ ഹസന്റെ ഹർജിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി

ന്യൂസ് ഡെസ്ക് 3 September 2026, 4:44 pm
SHARE

നടി ലക്ഷ്മിപ്രിയ തന്നെ അവഹേളിച്ചെന്ന നടി അൻസിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷണം. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അൻസിബ ഹസൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.

ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായി മാനഹാനിയുണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ അൻസിബയുടെ ഹർജി എറണാകുളം മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. പരാതിയിൽ കേസെടുക്കാൻ ആവശ്യമായ വകുപ്പുകൾ ഇല്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നുമായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിലപാട്. ഇതിന് പിന്നാലെയാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെയും പാലാരിവട്ടം പൊലീസ് അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ തയ്യാറായിരുന്നില്ല. നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് അൻസിബയുടെ ആരോപണം. വിഷയത്തിൽ ഹൈക്കോടതിയുടെ അന്തിമ വിധി തിങ്കളാഴ്ച പുറത്തുവരും.

Read More
s
ന്യൂസ് ഡെസ്ക്
View all posts →