‘സർക്കാർ ഒന്നും അറിഞ്ഞിട്ടില്ല, പേരുമാറ്റാനുള്ള ചർച്ച പരിഗണനയിലും ഇല്ല’; കൊച്ചി മെട്രോയുടെ പേരുമാറ്റില്ലെന്ന് മുഖ്യമന്ത്രി
ന്യൂസ് ഡെസ്ക്
21 August 2026, 12:25 pm
കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് സംബന്ധിച്ച് സർക്കാരിന്റെ പരിഗണനയിൽ യാതൊരു ആലോചനയും ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് സർക്കാരുമായി ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി പുറത്തുവന്ന വാർത്തകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ പേരുമാറ്റം സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിൽ പോലുമില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് കൊച്ചി മെട്രോ റെയിലിന്റെ പേരു മാറ്റുന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. കൊച്ചി മെട്രോ ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ കെ.എം.ആർ.എൽ. എംഡി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചതായിരുന്നു റിപ്പോർട്ട്.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →