1,399 രൂപ; കണ്ണൂര്‍-കൊച്ചി സര്‍വീസ് കണ്ണൂര്‍ വിമാനത്താവളം തുറക്കുന്ന ദിവസം തന്നെ

വ്യോമയാന മന്ത്രാലയത്തിന്റെ ഉഡാന്‍ പദ്ധതിക്കു കീഴില്‍ കണ്ണൂര്‍-കൊച്ചി വിമാന യാത്രാ നിരക്ക് 1,399 രൂപയായിരിക്കും. തിരുവനന്തപുരത്തേക്ക് ഇത് 2099 രൂപയും. ചെലവു കുറഞ്ഞ വിമാന സര്‍വ്വീസുകള്‍ക്കായുള്ള ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള കണ്ണുരില്‍ നിന്ന് രാജ്യത്തെ എട്ട് മഗരങ്ങളിലേക്കാണ് ചെറുവിമാനങ്ങള്‍ സര്‍വ്വീസ് നടത്തുക. വിമാനത്താവളം തുറക്കുന്ന ദിവസംതന്നെ ഈ സര്‍വീസുകളും തുടങ്ങും. പദ്ധതി...

ചെക്ക് കേസ് ; തടവു ശിക്ഷയ്‌ക്കെതിരേ ചവറ എംഎല്‍എയുടെ മകന്‍ ദുബായ് കോടതിയിലേക്ക്

ദുബായില്‍ ചെക്ക് കേസില്‍ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് കോടതിയെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങുന്നു. 11 കോടി രൂപയുടെ ചെക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് ശ്രീജിത്തിനു കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. കേസില്‍ കോടതിയുടെ വിധി തന്റെ വാദം...

കോടിക്കുരുക്ക്: പാര്‍ട്ടിയും സര്‍ക്കാരും അന്വേഷിക്കില്ല; ഒതുക്കി തീര്‍ക്കും

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി മുഖ്യപ്രതിയായ കോടിക്കുരുക്കില്‍ അന്വേഷണം നടത്തില്ലെന്ന് സര്‍ക്കാര്‍. ബിനോയിയുടേയും ദുബായില്‍ ചെക്ക് കേസില്‍ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെയും സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ...

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് പാര്‍ട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്; സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസില്‍ സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം എംഎല്‍എ. വലിയ വലിപ്പമുള്ള ബക്കറ്റിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ബല്‍റാമിന്റെ പരിഹാസം. 'ചില അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് പാര്‍ട്ടി...

വടയമ്പാടി സമരം: അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരടക്കം മൂന്ന് പേര്‍ക്കും ജാമ്യം

വടയമ്പാടിയിലെ ദളിത് ഭൂ സമരവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റാണെന്നാരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്കും ജാമ്യം. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ കണ്ണൂര്‍ സ്വദേശി അഭിലാഷ്(28), ഡെക്കാണ്‍ ക്രോണിക്കിള്‍ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥി മൂവാറ്റുപുഴ സ്വദേശി അനന്തു, സമര സമിതി കണ്‍വീനര്‍ വടയമ്പാടി ഐവേലില്‍ ശശിധരന്‍(41) എന്നിവര്‍ക്കാണ് കോലഞ്ചേരി കോടതി ജാമ്യം...

കുഞ്ഞിനെ ജ്വല്ലറിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയും കാമുകനും പിടിയില്‍

മൂന്നു വയസുകാരനായ മകനെ ജ്വല്ലറിയില്‍ ഉപേക്ഷിച്ച് കാമുകനോടൊപ്പം കടന്നു കളഞ്ഞ യുവതി പിടിയില്‍. കുഞ്ഞിനെ ഉപേക്ഷിച്ചതിനും ശാരീരികമായി ഉപദ്രവിച്ചതിനും പോക്‌സോ പ്രകാരം യുവതിക്കും കാമുകനുമെതിരെ കേസെടുത്തു. കോഴിക്കോട് സ്വദേശി ലിജിന്‍ ദാസും മങ്ങാട് സ്വദേശിയായ യുവതിയുമാണ് പിടിയിലായത്. കുഞ്ഞിനെയും യുവതിയെയും കാണാതായ വിവരമറിഞ്ഞ് വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തി പോലീസില്‍...

കൊടുത്തത് മുട്ടക്കോഴി വളര്‍ന്നപ്പോള്‍ പൂവന്‍കോഴി!

നഗരസഭയും കെപ്‌കോയും ചേര്‍ന്ന് വിതരണം ചെയത മുട്ടക്കോഴികള്‍ വളര്‍ന്നപ്പോള്‍ പൂവന്‍കോഴിയായി. പത്തനം തിട്ടയിലാണ് സംഭവം. അഞ്ച് മുട്ടക്കോഴികളും കൂടും നല്‍കുമെന്നറിഞ്ഞ് 850 രൂപ വീതം നല്‍കിയ കുടുംബങ്ങാളാണ് തട്ടിപ്പിനിരയായത്. നിര്‍ധന കുടുംബങ്ങള്‍ക്ക് വരുമാനമെന്ന രീതിയിലാണ് മുട്ടക്കോഴികളെ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി 850 രൂപ വീതം അടച്ച് അപേക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക്...

‘കോടി’ക്കുരുക്കില്‍ ഉരുണ്ടുകളിച്ച് അച്ഛനും മകനും; മകന്‍ മറുപടി പറയുമെന്ന് കോടിയേരി; കൂടുതല്‍ കാര്യങ്ങള്‍ അച്ഛന്‍ പറയുമെന്ന് ബിനോയ്

ദുബായില്‍ 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേസിലെ മുഖ്യപ്രതിയായ ബിനോയ് കോടിയേരിയും തമ്മില്‍ ഒളിച്ചുകളിക്കുന്നു. തന്റെ മൂത്തമകനെതിരെ യാതൊരുവിധ പരാതിയുമില്ലെന്നാണ് കോടിയേരിയുടെ വാദം. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മകന്‍ ബിനോയ് കോടിയേരി മറുപടി പറയുമെന്നും അദേഹം...

‘പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പം ബൈക്കില്‍ സഞ്ചരിക്കരുത്’ വിവാദ ഉത്തരവിറക്കി ‘കലമണ്ണില്‍ അച്ചായന്‍റെ’ കോളജ്

പത്തനംതിട്ട മൗണ്ട് സിയോന്‍ ലോ കോളേജിലെ വിദ്യര്‍ത്ഥിനികള്‍ക്ക് ആണ്‍കുട്ടികളോടൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്ക്. ആണ്‍കുട്ടികള്‍ വേഗത കൂട്ടി വാഹനമോടിക്കുന്നതിനാല്‍ അപകടമുണ്ടാകുമെന്നും അങ്ങനെ സഞ്ചരിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വാങ്ങണമെന്നുമാണ് കോളേജ് അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. കലമണ്ണില്‍ അച്ചായന്‍ എന്ന് അറിയപ്പെടുന്ന ഏബ്രഹാം കലമണ്ണിലിന്‍റെ ഉടമസ്ഥതയിലുള്ള കോളജാണിത്. ഈ മാസം...

‘മിനി കൂപ്പര്‍’ അച്ഛന്‍റെ ‘ഔഡി’ മകന്‍, കോടിയേരിയെ പരിഹസിച്ച് റോജി എം ജോണ്‍

'മിനി കൂപ്പര്‍' അച്ഛന്‍റെ 'ഔഡി' മകന്‍. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മകന്‍ ബിനോയ് കോടിയേരിയേയും പരിഹസിച്ച് റോജി എം ജോണ്‍ എംഎല്‍എ. നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് പ്രസിഡണ്ട് ഇല്ലാത്ത അവസ്ഥവരുമെന്നു മുമ്പ് പ്രസംഗിച്ച കോടിയേരിയോടു ഈ അവസരത്തില്‍ അതേ...