മതഗ്രന്ഥങ്ങള്‍ വിതരണംചെയ്ത സംഭവം; കസ്റ്റംസ് പ്രത്യേകം കേസെടുത്തു, കെ.ടി ജലീലിനെ ചോദ്യം ചെയ്തേക്കും

യുഎഇയില്‍ നിന്നും നയതന്ത്ര ചാനലിലൂടെ ഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ബാഗിലൂടെ എത്തിയ വസ്തുക്കളെ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസ് എടുത്തിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയായി രജിസ്റ്റര്‍ ചെയ്ത കേസില്‍ മന്ത്രി കെടി ജലീലിനെ കസ്റ്റംസും ചോദ്യംചെയ്യും. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച...

ആംബുലന്‍സിൽ ലൈംഗിക അതിക്രമം നേരിട്ട കോവിഡ് ബാധിത ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആംബുലൻസ് ഡ്രൈവറിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ ആത്മഹത്യയ്ക്കു ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊറോണ ചികിത്സ മുറിയിലാണ് ആത്മഹത്യാശ്രമം നടന്നത്. നഴ്‌സുമാരും ആശുപത്രി സുരക്ഷ ജീവനക്കാരും  സമയത്ത് ഇടപെട്ടതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി. ഉച്ചഭക്ഷണത്തിനു ശേഷം കുളിമുറിയിലേക്ക് പോയ പെണ്‍കുട്ടി പുറത്തു...

സാലറി കട്ടും ലീവ് സറണ്ടറും; അടുത്ത സർക്കാരിനെ കാത്തിരിക്കുന്നത് 8000 കോടി രൂപയുടെ ബാദ്ധ്യത

കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ജനുവരിയോടെ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. നിലവിൽ 1400 കോടിയുടെ ഓവർഡ്രാഫ്റ്റിലാണ് ട്രഷറി. ദൈനംദിന ചെലവുകൾക്ക് റിസർവ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വ വായ്പാപരിധിയും കഴിഞ്ഞുള്ള തുകയാണിത്. 14 ദിവസത്തിനകം ഓവർ ഡ്രാഫ്റ്റ് തുക തിരിച്ചടച്ചില്ലെങ്കിൽ...

‘മത​ഗ്രന്ഥം സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടു പോയതില്‍ തെറ്റില്ല, നടക്കുന്നത് ഖുര്‍ആൻ അവഹേളനം’; ജലീലിന് പിന്തുണയുമായി കോടിയേരി

മന്ത്രി കെടി ജലീലിന് പൂർണ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഖുര്‍ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുകയാണെന്നും നടക്കുന്നത് ഖുര്‍ആൻ അവഹേളനമാണെന്നും  ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി കുറ്റപ്പെടുത്തി. മത​ഗ്രന്ഥം സർക്കാർ വാഹനത്തിൽ കൊണ്ടു പോയതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. താനും ഇപി ജയരാജനും തമ്മിൽ ഭിന്നത...

പ്രമുഖ സീരിയൽ നടൻ ശബരീനാഥ് അന്തരിച്ചു

പ്രമുഖ സീരിയൽ നടൻ ശബരീനാഥ് കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 49 വയസായിരുന്നു. വ്യാഴാഴ്ച രാത്രി അരുവിക്കരയിലെ വീടിന് സമീപം ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.  മൂക്കില്‍നിന്നും ചോര വാര്‍ന്ന ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. സ്വാമി അയ്യപ്പന്‍ ഉള്‍പ്പെടെ നിരവധി ജനപ്രിയ സീരിയലുകളില്‍...

നടിയെ ആക്രമിച്ച കേസ്; അഭിനേതാക്കളായ സിദ്ധിഖും ഭാമയും കൂറുമാറി

  നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചലച്ചിത്ര അഭിനേതാക്കളായ സിദ്ധിഖും ഭാമയും കൂറുമാറി. പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന രണ്ടുപേരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന 'അ‌മ്മ'യുടെ സ്റ്റേജ് ഷോ റിഹേഴ്സൽ നടന്ന സമയത്ത് നടൻ ദിലീപും ആക്രമിക്കപെട്ട നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു....

പോപ്പുലർ നിക്ഷേപ തട്ടിപ്പ്: കമ്പനി ഉടമയുടെ ആഡംബര വില്ല ജപ്തിചെയ്തു

  പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്പനി ഡയറക്ടറും മുഖ്യ പ്രതി തോമസ് ഡാനിയേലിന്റെ ഭാര്യയും ആയ പ്രഭ തോമസിന്റെ പേരിൽ ഉള്ള രണ്ടര കോടി രൂപ വിലമതിപ്പുള്ള  കൊച്ചിയിലെ ആഡംബര വില്ല കൈമാറ്റം ചെയ്യുന്നത് തടഞ്ഞുകൊണ്ട് തൃശൂർ ജില്ലാ കൺസ്യൂമർ കമ്മീഷന്റെ ഉത്തരവ്. പോപ്പുലർ നിക്ഷേപ...

സമരം ചെയ്ത ഷാഫി പറമ്പില്‍, ശബരീനാഥന്‍ എന്നിവർക്കെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി; കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് മൊത്തം 1629 കേസുകൾ

  കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നു. ഇതുമായി ബന്ധപ്പെട്ട് 385 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 1131 പേര്‍ അറസ്റ്റിലായിട്ടുണ്ട്. മാസ്ക് ധരിക്കാത്ത, സാമൂഹിക അകലം പാലിക്കാത്ത കുറ്റങ്ങൾക്ക് 1629 കേസുകൾ രജിസ്റ്റർ ചെയ്തു....

കുത്തനെ കൂടി കോവിഡ്; ഇന്ന് 4531 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ആറ് ജില്ലകളില്‍ 300-നു മുകളില്‍ രോഗികള്‍

  സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട്...

എൻ.ഐ.എ ചോദ്യംചെയ്യൽ പൂര്‍ത്തിയായി, മന്ത്രി കെ.ടി ജലീൽ പുറപ്പെട്ടു

  സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. ചിരിച്ച മുഖത്തോടെ പുറത്തിറങ്ങിയ മന്ത്രി കൈവീശി അഭിവാദ്യം ചെയ്തു കൊണ്ട് കാറിൽ കയറി പുറത്തേക്ക് പോയി. അതിനിടെ പുറത്ത് പ്രതിഷേധം തുടരുന്നുണ്ടായിരുന്നു. പുലര്‍ച്ചെ ആറ് മണിക്കാണ് അദ്ദേഹം കൊച്ചിയിലെ എന്‍ഐഎ...