’36 വര്‍ഷമായുള്ള സുഹൃത്ത്, 55 സിനിമകളിലെ എന്റെ നായകന്‍’

മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ഇരുവരും മത്സരിച്ചഭിനയിച്ച സിനിമകള്‍ മിക്കതും ഇന്നും പ്രേക്ഷകര്‍ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്നവയാണ്. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ച് നടന്ന 80-കളിലെ താരങ്ങളുടെ സംഗമവേളയില്‍ ഇരുവരും ഒന്നിച്ചെടുത്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. '36 വര്‍ഷമായുള്ള...

‘പുതുപേട്ടൈ’യിലെ അന്‍പു, നടന്‍ ബാല സിംഗ് അന്തരിച്ചു

തമിഴ് നടന്‍ ബാല സിംഗ് അന്തരിച്ചു. ഭഷ്യവിഷബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 67 വയസായിരുന്നു. 'പുതുപ്പേട്ടൈ' എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ താരമാണ് ബാല സിംഗ്. വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് ബാല. നാടകത്തിലൂടെയാണ് നടന്‍ സിനിമയിലെത്തിയത്. 1983ല്‍ 'മലമുകളിലെ...

ഉറങ്ങാതെ ഷൂട്ട്, തല കറങ്ങി വീണ് ഷെയ്ന്‍; തുറന്നുപറഞ്ഞ് ഇഷ്‌ക് സംവിധായകന്‍

ഷെയ്ന്‍ നിഗത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഇഷ്‌ക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനുരാജ് മനോഹറും താരത്തിനൊപ്പമുള്ള അനുഭവം പങ്കുവച്ചു. ഇഷ്‌ക് സിനിമയുടെ ഷൂട്ടിങിനിടെയിലുണ്ടായ അനുഭവങ്ങളാണ് അദ്ദേഹം തുറന്നെഴുതിയിരിക്കുന്നത്. 'ഇരുപത്തി നാല് വയസുള്ള ഒരു ചെക്കനാണ് ഷെയ്ന്‍ എന്നുപറയുമ്പോള്‍ തന്നെ ഇരുപത്തി നാലാം വയസില്‍ ഇതിലും പക്വമായി കാര്യങ്ങള്‍ ചെയുന്ന മറ്റു...

20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളുമായി ഫഹദ്; യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ‘മാലിക്’

'ടേക്ക് ഓഫി'ന് ശേഷം സംവിധായകന്‍ മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'മാലിക്'. ഫഹദിനെ സംബന്ധിച്ചിടത്തോളം കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിംഗ് ആയ റോളുകളില്‍ ഒന്നാണ് മാലിക് എന്നാണ് ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍ പറയുന്നത്. സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് വേഷമിടുന്നത്. സുലൈമാന്‍ എന്ന...

‘നസീര്‍ സാറിന്റെ ആത്മാവിനോട് ഞാന്‍ മാപ്പു ചോദിക്കുന്നു’; തന്റെ സിനിമകളുടെ പേരുകള്‍ സീരിയലുകള്‍ക്കുവേണ്ടി അനുവാദമില്ലാതെ ഉപയോഗിക്കുന്നുവെന്ന് ബാലചന്ദ്രമേനോന്‍, കുറിപ്പ്

തന്റെ പല ചിത്രങ്ങളുടെയും പേരുകള്‍ ടെലിവിഷന്‍ സീരിയിലുകള്‍ക്കുവേണ്ടി തന്റെ അനുവാദമില്ലാതെ അടിച്ചുമാറ്റുന്നുവെന്ന് ബാലചന്ദ്രമേനോന്‍. തന്റെ കാര്യം നിസാരം, പ്രശ്‌നം ഗുരുതരം തുടങ്ങിയ ചിത്രങ്ങളുടെ പേരുകള്‍ സീരിയലുകള്‍ക്കുവേണ്ടി ഉപയോഗിച്ചതിന്റെ രോഷം അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു. ഈ പ്രവണത ഇങ്ങനെ തുടരുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കുക എന്നത് അത്ര...

ഷെയ്‌നിന്റെ പ്രശ്‌നത്തില്‍ തീരുമാനം ഇന്ന്; കൊച്ചിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം

ഷെയ്ന്‍ നിഗം സിനിമയുമായി സഹകരിക്കുന്നില്ലെന്ന 'വെയില്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശരത് മേനോന്റെയും നിര്‍മാതാവ് ജോബി ജോര്‍ജിന്റെയും പരാതിയില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. വൈകീട്ട് മൂന്നിനാണ് ഭാരവാഹികളുടെ യോഗം. സെറ്റില്‍ സംവിധായകന്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍...

തമിഴ് സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല, വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ഷെയ്ന്‍ നിഗം

തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണങ്ങളെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഇപ്പോഴത്തെ വിവാദങ്ങളുടെ സാഹചര്യത്തില്‍ ഷെയ്നിനെ വില്ലേജ് ബോയ് എന്ന തമിഴ് സിനിമയില്‍ ഒഴിവാക്കിയെന്ന വാര്‍ത്ത. തെറ്റാണെന്നും ഡേറ്റുകളുടെ പ്രശ്നം മൂലം ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് താന്‍ അവരെ അറിയിക്കുകയും ഒക്ടോബര്‍ 30-ന് അഡ്വാന്‍സ് തുക മുഴുവന്‍...

”ഞാന്‍ തേടും പൊന്‍താരം കണ്‍മുന്നില്‍ വന്നാല്‍”, ഇതൊരു ആരാധകന്റെ സ്വപ്‌നം; ‘ഡ്രൈവിംഗ് ലൈസന്‍സി’ലെ ഗാനം

'9'ന് ശേഷം വീണ്ടും പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ലെ ആദ്യ ഗാനം പുറത്ത്. ''ഞാന്‍ തേടും പൊന്‍താരം കണ്‍മുന്നില്‍ വന്നാല്‍'' എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും സംഗീതമൊരുക്കി ആന്റണി ദാസന്‍ ആണ് ഗാനം...

ഷെയ്ന്‍ കഞ്ചാവ് വലിക്കുമെന്നുള്ള ആരോപണം തെറ്റ്, അവന്‍ 22 വയസ് മാത്രം പ്രായമുള്ള ഒരാളാണ്: പ്രതികരണവുമായി ഷെയ്‌നിന്റെ അമ്മ

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രതികരണവുമായി അമ്മ സുനില രംഗത്ത്. ഷെയ്‌നിനെ കുറ്റം പറയുന്നവര്‍ എന്തുകൊണ്ടാണ് അവന്റെ കുടുംബത്തോട് നിജസ്ഥിതി അന്വേഷിക്കാത്തതെന്നും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളില്‍ ഒരിടത്തും വീട്ടുകാര്‍ക്ക് എന്താണു പറയാനുള്ളതെന്നു പറഞ്ഞിട്ടുണ്ടോ എന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ സുനില ചോദിക്കുന്നു. 'ഷെയ്ന്‍ കഞ്ചാവ് വലിച്ച് സംസാരിക്കുകയാണ്...

ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയവുമായി ‘പൂഴിക്കടകന്‍’; ട്രെന്‍ഡിംഗില്‍ ഇടം പിടിച്ച് ട്രെയിലര്‍

ജയസൂര്യയും ചെമ്പന്‍ വിനോദ് ജോസും ഒന്നിക്കുന്ന ചിത്രം പൂഴിക്കടകന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയവുമായി എത്തുന്ന ചിത്രം നവാഗതനായ ഗിരീഷ് നായരാണ് സംവിധാനം ചെയ്യുന്നത്. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി രണ്ട് ദിനം പിന്നിടുമ്പോള്‍ മൂന്ന് ലക്ഷത്തിനുമേല്‍ കാഴ്ചക്കാരുമായി ട്രെയിലര്‍ ട്രെന്‍ഡിംഗില്‍...