എയിംസ് ബി.എസ്‌സി നഴ്‌സിംഗ്: രജിസ്‌ട്രേഷന്‍ തിയതി വീണ്ടും നീട്ടി

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ബി.എസ്‌സി നഴ്‌സിംഗ് (എച്ച്),ബി.എസ്‌സി നഴ്‌സിങ് (പോസ്റ്റ് ബേസിക്),ബി.എസ്‌സി പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ തിയതി മെയ് 11 വരെ വീണ്ടും നീട്ടി. കോവിഡ് ഭീഷണിയെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ രജിസ്‌ട്രേഷനുള്ള അവസാന തിയതി മെയ് 4 വരെ നീട്ടിയിരുന്നു.

പുതിയ ഷെഡ്യൂള്‍ പ്രകാരം ബി.എസ്‌സി നഴ്‌സിംഗ് (എച്ച്),ബി.എസ്‌സി നഴ്‌സിംഗ് (പോസ്റ്റ് ബേസിക്),ബി.എസ്‌സി (പാരാമെഡിക്കല്‍) കോഴ്‌സുകളുടെ (അന്തിമ രജിസ്‌ട്രേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം) അന്തിമ രജിസ്‌ട്രേഷനായുള്ള കോഡ് ജനറേഷന്‍ മെയ് 11 വൈകുന്നേരം 5 മണി വരെയാണ് നീട്ടിയിരിക്കുന്നത്.

അന്തിമ രജിസ്‌ട്രേഷനായി കോഡ് ജനറേറ്റ് ചെയ്തവര്‍ക്ക് മാത്രമാണ് മെയ് 11 വരെ രജിസ്‌ട്രേഷന്‍ (ഫീസ് അടക്കല്‍, പരീക്ഷാ സെന്റര്‍ മാറ്റം) നീട്ടിയത്.
വെബ്‌സൈറ്റ്: എയിംസ്