സംസ്ഥാനത്ത് തിരിച്ചിറക്കത്തിന് ബ്രേക്കിട്ട് സ്വർണവില വീണ്ടും മേലോട്ട്. സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവന് 920 രൂപ കൂടി 92,120 രൂപയിലെത്തി. ഒരു ഗ്രാമിന് 115 രൂപ വർധിച്ച് 11,515 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ ഉയർന്ന് 9,530 രൂപയും വെള്ളിവില ഗ്രാമിന് 5 രൂപ താഴ്ന്ന് 165 രൂപയിലുമെത്തി. ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയാണ്. വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണത്തെ കാണുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണം.


