സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വർണവില. ഉച്ചയോടെ 1600 രൂപ കുറഞ്ഞ് പവന് 95,760 രൂപയായി. അതേസമയം ഗ്രാമിന് 200 രൂപ കുറഞ്ഞ് 11,970 രൂപയിലുമെത്തി. ഇന്ന് രാവിലെ പവന് 1,520 രൂപ കൂടി 97,360 രൂപയിലെത്തിയിരുന്നു. രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണവില കുറയുകയായിരുന്നു.


