അക്ഷയ തൃതീയ ആഘോഷത്തിന് ഉത്സവകാല ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്‌സ്, സ്റ്റഡഡ് ആഭരണങ്ങളിലെ കല്ലുകളുടെ വിലയില്‍ 20 ശതമാനം വരെ ഇളവ്, 300 ഭാഗ്യവിജയികള്‍ക്ക് സ്‌പെഷല്‍ എഡിഷന്‍ നാണയം സ്വന്തമാക്കാന്‍ അവസരം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് അക്ഷയ തൃതീയയുടെ മംഗളകരമായ അവസരത്തില്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക ഉത്സവകാല ഓഫറുകളുമായി പ്രഖ്യാപിച്ചു. ഈ ഉത്സവകാലത്ത് പ്രത്യേകിച്ച് സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരമാവധി മൂല്യം ലഭ്യമാക്കുന്നതാണ് ഈ ഓഫറുകള്‍.

ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ വിഭാഗത്തിലെ സ്റ്റഡഡ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി മൂല്യം ലഭ്യമാക്കാന്‍ കല്ലിന്റെ വിലയില്‍ 20 ശതമാനം വരെ ഇളവ് നല്കും. നിത്യവും അണിയാനുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലി മൂന്നു ശതമാനം മുതലായിരിക്കും. ഈ രണ്ട് മെഗാ ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ക്ക് പുറമെ, ഈ ഷോപ്പിംഗ് സീസണിലെ 300 ഭാഗ്യ വിജയികള്‍ക്ക് കല്യാണ്‍ ജൂവലേഴ്‌സിന്റെ പ്രത്യേക സ്‌പെഷ്യല്‍ എഡിഷന്‍ സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്കും.

അക്ഷയ തൃതീയ, റമദാന്‍, വിവാഹ സീണണ്‍ എന്നിവയോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ഉത്സവകാല ഓഫറുകള്‍ ഉപയോക്താക്കള്‍ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് സിഎംഡി ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ഉത്സവങ്ങളുമായും ആഘോഷങ്ങളുമായുമുള്ള വൈകാരികമായ അടുപ്പം മനസിലാക്കിയാണ് ആകര്‍ഷകമായ ഇളവുകളും മികച്ച ആഭരണങ്ങളും താരതമ്യമില്ലാത്ത റീട്ടെയ്ല്‍ അനുഭവങ്ങളും ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മേയ് 30 വരെയാണ് ഓഫറിന്റെ കാലാവധി. 2022 ജൂണ്‍ ഒന്നിന് കല്യാണ്‍ ജൂവലേഴ്‌സ് വെബ്‌സൈറ്റില്‍ (www.kalyanjewellers.net) 300 ഭാഗ്യവിജയികളുടെ പേരുകള്‍ പ്രഖ്യാപിക്കും. ഇലക്ട്രോണിക് റാണ്ടമൈസിംഗ് രീതിയിലാണ് വിജയികളെ കണ്ടെത്തുന്നത്.

കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്‌സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

ബ്രാന്‍ഡിന്റെ ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും ഏറ്റവും സുരക്ഷിതമായ റീട്ടെയ്ല്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ വി കെയര്‍ കോവിഡ്-19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്പനി ഉയര്‍ന്ന തലത്തിലുള്ള സുരക്ഷാ, മുന്‍കരുതല്‍ നടപടികള്‍ എല്ലാ ഷോറൂമുകളിലും നടപ്പാക്കിയിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സേഫ്റ്റി മെഷര്‍ ഓഫീസറേയും കമ്പനി നിയമിച്ചിട്ടുണ്ട്.

ബ്രാന്‍ഡിനെക്കുറിച്ചും വിപുലമായ ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www.kalyanjewellers.net എന്ന ലിങ്ക് കാണുക.

Latest Stories

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍

മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്; സമുദായങ്ങളെ യൂസ് ആന്‍ഡ് ത്രോ രീതിയില്‍ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാര്‍ത്ഥ വഞ്ചനയെന്ന് പിവി അന്‍വര്‍

വിഡി സതീശന്റേത് ഏകാധിപത്യ പ്രവണത, മുന്നണി മര്യാദ കാണിച്ചില്ല; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം

ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 31പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായി; സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചെന്ന് പിണറായി വിജയന്‍

അവര്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കും; തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

MI VS PBKS: പഞ്ചാബ്- മുംബൈ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ആര് ഫൈനലില്‍ എത്തും, ആ ടീമിന് തന്നെ സാധ്യത, അവര്‍ ആഗ്രഹിച്ച പോലെ സംഭവിക്കും

ന്യൂനപക്ഷ വോട്ടിന് വേണ്ടിയാണ് മമത ബാനര്‍ജി ഓപ്പറേഷന്‍ സിന്ദൂറിനേയും വഖഫ് ആക്ടിനേയും എതിര്‍ക്കുന്നതെന്ന് അമിത് ഷാ; 'പശ്ചിമ ബംഗാളിലെ അതിര്‍ത്തി ബംഗ്ലാദേശികള്‍ക്കായി തുറന്നിട്ട് മമത നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്നു'

പിഎസ്ജി ആരാധകരുടെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷം അക്രമാസക്തമായി, രണ്ട് മരണം, 500ലധികം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

IND VS ENG: ഇംഗ്ലണ്ടിനെതിരെ അവന്‍ തിളങ്ങിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര ലഭിക്കൂ, ആ താരം ഫോഔട്ടായാല്‍ പിന്നെ നോക്കണ്ട, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍