ജ്യോതിഷത്തിലെ ഏറ്റവും ശുഭയോഗങ്ങളിലൊന്നാണ് ഗജകേസരി യോഗം. എല്ലാ അശുഭയോഗങ്ങളെയും പ്രതിരോധിക്കാൻ ഉള്ള ശക്തി ഉള്ള ഒരു യോഗമായാണ് ഗജകേസരി യോഗം അറിയപ്പെടുന്നത് . ബുദ്ധിയും, ഐശ്വര്യവും, സമൂഹമദ്ധ്യത്തിൽ മാന്യമായ സ്ഥാനവും കൈവരിക്കാൻ ഈ യോഗം സഹായകമാകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ചന്ദ്രനിൽ നിന്ന് ആദ്യം, നാലാം, ഏഴാം, പത്താം ഭാവങ്ങളിൽ ഗുരു സ്ഥിതിചെയ്യുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്.
“ഗജകേസരി” എന്നത് ഗജം (ആന)യും കേശരി (സിംഹം)യും ചേർന്ന പേരായതിനാൽ ഈ യോഗം ബുദ്ധിയുടെയും ധൈര്യത്തിന്റെയും അതുല്യസമ്പ്രദായം പ്രതിനിധീകരിക്കുന്നു. അത് പോലെ തന്നെ സിംഹത്തിനെയും, ആനയെയും സ്വന്തമാക്കാൻ തക്ക വണ്ണം ധനശേഷിയും പ്രശസ്തിയും ഈ വ്യക്തിക്ക് ഉണ്ടാകും എന്നാണ് ഈ യോഗം കൊണ്ട് സൂചിപ്പിക്കുന്നത്. ശുദ്ധവും ശക്തവുമായ ഈ യോഗം ജാതകത്തിൽ ഉണ്ടാകുമ്പോൾ വ്യക്തിക്ക് വിജയം, ഗൗരവം, വാക്കിൽ വാത്സല്യം, നയതന്ത്രം, ധാർമ്മികത തുടങ്ങിയവ ഉണ്ടാകും.
c
ജ്യോതിഷശാസ്ത്രത്തിൽ ചന്ദ്രൻ വ്യക്തിയുടെ മനസ്സിനെ പ്രതിനിധീകരിക്കുന്നു. മനസ് , വികാരങ്ങൾ, ചിന്താശൈലി, മാനസിക സമതുലിതത്വം തുടങ്ങി വ്യക്തിയുടെ ഉൾപ്രപഞ്ചത്തെ മുഴുവനായി ചന്ദ്രൻ നിയന്ത്രിക്കുന്നു. അമ്മ, കുടുംബബന്ധങ്ങൾ, വീട്ടിലെ ശാന്തിയും സ്നേഹവും, ഗൃഹസുഖവും എല്ലാം ചന്ദ്രന്റെ നിയന്ത്രണത്തിലാണ്.
അതേസമയം, ഗുരു എന്നത് ജ്ഞാനത്തിന്റെ, ധാർമ്മികതയുടെ, വിശ്വാസത്തിന്റെ പ്രതീകമായ ഗ്രഹമാണ്. വ്യക്തിയുടെ ആത്മവിശ്വാസം, ദൈവവിശ്വാസം, ധാർമ്മിക നിലപാട്, തത്വചിന്ത, വിദ്യാഭ്യാസം, ഗുരുക്കന്മാർ, ആചാര്യന്മാർ, ഉപദേശകർ, ഭാഗ്യം, ധനം, വലിയ ജീവിതം, വ്യക്തിത്വവികാസം എന്നിവയെല്ലാം ഗുരു പ്രതിനിധീകരിക്കുന്നു. ശാസ്ത്രീയമോ ധാർമ്മികമോ ആയ ജ്ഞാനരംഗങ്ങളിൽ കഴിവ് കാണിക്കുന്നവരുടെ ജാതകത്തിൽ വ്യാഴം ശക്തമായി ഉണ്ടാകാറുണ്ട്. ഗുരുവിന്റെ അനുഗ്രഹം വ്യക്തിയുടെ ജീവിതത്തിൽ ആത്മീയതയും ശാന്തിയും സത്വഗുണവും നിലനിർത്താൻ സഹായിക്കുന്നു.
ഗജകേസരി യോഗമുള്ള വ്യക്തിക്ക് ചന്ദ്രനും ഗുരുവും പ്രതിനിധീകരിക്കുന്ന എല്ലാ ശുഭഗുണങ്ങളും ജീവിതത്തിൽ അനുഭവപ്പെടും. അദ്ദേഹത്തിന് നിലനിൽക്കുന്ന മാനസിക ശാന്തിയും വികാരാവബോധവും ഉണ്ടാകും, കൂടാതെ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ മനസ്സായിരിക്കും. മാതാപിതാക്കളോടും കുടുംബത്തോടും ആഴമുള്ള സ്നേഹബന്ധം നിലനിർത്താൻ കഴിയുന്ന ഒരു ഹൃദയസ്വഭാവം അദ്ദേഹത്തിനുണ്ടാകുകയും ചെയ്യും. ഗൃഹസുഖം, ഭൗതികസമൃദ്ധി, കുടുംബനേരം എന്നിവയിൽ സന്തോഷവും സമതുലിതത്വവും അനുഭവപ്പെടും. ഗുരുവിന്റെ അനുഗ്രഹത്തിലൂടെ ധാർമ്മികബോധം, ആത്മീയത, തത്വചിന്താ കഴിവ്, അദ്ധ്യാപകഗുണങ്ങൾ എന്നിവ വ്യക്തിയിൽ തിളങ്ങും. മികച്ച വിദ്യാഭ്യാസം, ഭാഗ്യം, സമ്പത്ത്, പേരും പ്രതിഷ്ഠയും ലഭിക്കുന്നവനാകും അദ്ദേഹം. ഉന്നത ഉദ്യോഗങ്ങൾ കൈവരിച്ച് സമൂഹത്തിൽ ഒരു ബഹുമാനപൂർണ്ണ നില പിടിച്ചിരിക്കാനും കഴിയും. ഈ യോഗമുള്ളവർക്ക് വിശ്വാസ്യതയും മാന്യതയും ജീവിതത്തിൽ ഉറച്ച സ്ഥാനം നൽകുന്നു. ആത്മീയതയുടെയും കുടുംബസ്നേഹത്തിന്റെയും സമന്വയത്തോടെ സമൃദ്ധമായ ജീവിതം ജീവിക്കാൻ കഴിയുന്ന പ്രതിഭാശാലിയും സ്നേഹശീലിയും ബുദ്ധിശാലിയുമായ വ്യക്തിത്വം അദ്ദേഹം നേടിയെടുക്കും.
ഗജകേസരി യോഗം ഉണ്ടാകാൻ, ചന്ദ്രനിൽ നിന്ന് കേന്ദ്രഭാവങ്ങളായ ഒന്നാം, നാലാം, ഏഴാം, പത്താം ഭാവങ്ങളിൽ ബൃഹസ്പതി (ഗുരു) നിലകൊള്ളണം. ഇവിടെ കണക്കാക്കുന്നത് ചന്ദ്ര ലഗ്നത്തിലൂടെ ആയതിനാൽ ഈ യോഗം ചന്ദ്രന്റെ സ്ഥിതിയുടെ അടിസ്ഥാനത്തിലാണ് നിർമ്മിതമാകുന്നത്. ഉദാഹരണത്തിന്, ചന്ദ്രൻ കർക്കിടകത്തിൽ ഉണ്ടെങ്കിൽ, മേടം (1), തുലാം (4), മകരം (7), മേനം (10) എന്നീ രാശികളിൽ ഗുരു ഉണ്ടാകുമ്പോൾ ഈ യോഗം ഉണ്ടാകും.
അതേസമയം, ഗജകേസരി യോഗം ഫലം നൽകാൻ ചില അനുകൂല സാഹചര്യങ്ങൾ വേണം. ഗുരു ശത്രുവിന്റെ രാശിയിലോ നീചസ്ഥിതിയിലോ പാപഗ്രഹങ്ങളാൽ ദോഷിതനോ ആയാൽ ഈ യോഗം ഉണ്ടാകില്ല. അത് പോലെ ചന്ദ്രൻ നീചനോ, ശത്രു രാശിയിലോ, കേമദ്രുമ ദോഷത്തിലോ ആകാൻ പാടുള്ളതല്ല. അങ്ങനെ ഏതെങ്കിലും രീതിയിൽ ചന്ദ്രനോ വ്യാഴമോ മോശം സ്ഥിതിയിൽ നിന്നാൽ, ഈ യോഗം വളരെ അധിക൦ മാനസിക സംഘര്ഷങ്ങളും ധനത്തിലുള്ള കുറവും കൊണ്ട് വരുന്നതാണ്. വ്യാഴവും, ചന്ദ്രനും എന്തൊക്കെ നല്ല കാര്യങ്ങൾ സൂചിപ്പിക്കുന്നു, അവയിൽ എല്ലാം ന്യൂനതകൾ ഉണ്ടാകാം.
അത്രയും മാത്രം അല്ലാതെ, ചില ജ്യോതിഷഗ്രന്തങ്ങൾ ഗജകേസരി യോഗത്തിന് ഉചിതമായ ദശാബലവും നോക്കണമെന്നും പറയുന്നു. ഉദാഹരണത്തിന്, ഗുരുവിന്റെ അഥവാ ചന്ദ്രന്റെ ദശാകാലത്ത് മാത്രമാണ് ഈ യോഗത്തിന്റെ ഫലങ്ങൾ പൂര്‍ണ്ണമായും പ്രകടമാകുക.
അതായത്, ഗജകേസരി യോഗം ഫലപ്രദമാകണമെങ്കിൽ ഗുരു ബലവാനാകണം, പാപസംയോഗങ്ങളില്ലാതെ കേന്ദ്രസ്ഥിതിയിൽ നിലകൊള്ളണം, ചന്ദ്രനും അനുകൂലതയോടെ ഉണ്ടായിരിക്കണം. ഈ യോഗം ശക്തമായാൽ, വ്യക്തിക്ക് ജ്ഞാനവും ബുദ്ധിയുമുള്ള ഒരു ഉജ്ജ്വലമായ ജീവിതം ലഭിക്കും എന്നാണ് പുരാതന ജ്യോതിഷഗ്രന്ഥങ്ങൾ വിശേഷിപ്പിക്കുന്നത്.
ഗജകേസരി യോഗം ശുദ്ധമായും ബലവാനുമായ നിലയിൽ ജാതകത്തിൽ നിലവിൽ ഉണ്ടെങ്കിൽ അതിന്റെ ഫലങ്ങൾ അത്യന്തം ശക്തമായും അനുഗ്രഹപൂർണ്ണമായും കാണപ്പെടുന്നു. ഈ യോഗം ലഭിക്കുന്ന വ്യക്തിക്ക് ജ്ഞാനവും ബുദ്ധിയുമുള്ള മനസ്സായിരിക്കും. വിദ്യാഭ്യാസത്തിൽ ഉന്നത വിജയം നേടാനും ശാസ്ത്രം, തത്വചിന്ത, ആധ്യാത്മികത തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിക്കാനും കഴിയും. ആത്മവിശ്വാസം, മനസ്സിന്റെ സ്ഥിരത, വികാരനിയന്ത്രണം എന്നിവയിലൂടെ ജീവിതത്തിൽ സംയമനത്തോടെ മുന്നേറാൻ കഴിയും. സാമ്പത്തികമായി വിശാലമായ സമ്പത്ത്, ആസ്തികളും ഭൗതിക സൗകര്യങ്ങളും ഈ യോഗം പ്രദാനം ചെയ്യുന്നു. സമൂഹത്തിൽ ബഹുമാനവും കീര്ത്തിയും ലഭിക്കാൻ കഴിയും. നല്ല അധ്യാപകർ, സുഹൃത്തുക്കൾ, ഗൈഡുമാരുടെ സഹായം സ്ഥിരമായി ഉണ്ടാകും. വീട്ടിലെ സുഖസൗഖ്യങ്ങളും കുടുംബസ്നേഹവും അനുഭവപ്പെടും. ഗുരുവിന്റെയും ചന്ദ്രന്റെയും അനുഗ്രഹം കൊണ്ട് ധാർമ്മികബോധമുള്ള, മാന്യതയുള്ള, സന്മാർഗ്ഗത്തിൽ നയിക്കുന്ന വ്യക്തിത്വം ഈ യോഗം ഉണ്ടാക്കും. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, ആധ്യാത്മിക മേഖലകളിൽ നേതൃപാട് കൈവരിക്കാനുള്ള ശക്തിയും കരുത്തും ഇദ്ദേഹത്തിന് ലഭിക്കും. ദീർഘായുസ്, മനസ്സിന്റെ തൃപ്തി, ഭഗ്യവാനായ സന്താനം, സത്പത്നീ ഭാഗ്യം എന്നിവയും ഗജകേസരി യോഗത്തിന്റെ പ്രധാന അനുഗ്രഹങ്ങളാണ്.
നൂതന സമൂഹത്തിൽ ഗജകേസരി യോഗം ഉള്ള വ്യക്തിക്ക് വിവിധ മേഖലകളിൽ മുന്നേറ്റം നേടാൻ വലിയ സാധ്യതയുണ്ട്. ഈ യോഗം ബുദ്ധിയും വിവേകവും വർദ്ധിപ്പിക്കുന്നതിനാൽ വിദ്യാഭ്യാസം, ഗവേഷണം, നിയമം, ശാസ്ത്രം, മാനേജ്മെന്റ്, ടെക്നോളജി തുടങ്ങി ബുദ്ധികേന്ദ്രിതമായ ജോലിയിടങ്ങളിൽ വ്യക്തിക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ആത്മവിശ്വാസവും ആശയവിനിമയ കഴിവും ഉയർന്നതായിരുന്നതിനാൽ പൊതുജനസംബന്ധം, മാദ്ധ്യമം, അധ്യാപനം, പ്രഭാഷണം തുടങ്ങിയ മേഖലകളിൽ പ്രസിദ്ധിയ്ക്ക് ഇടവരാം. ഗജകേസരി യോഗമുള്ളവർ സമാധാനപരമായ രീതിയിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും ബന്ധങ്ങൾ സൂക്ഷ്മമായി നയിക്കാനും കഴിവുള്ളവരായിരിക്കും, അതിനാൽ തന്ത്രബുദ്ധിയും നേതൃപാടും ആവശ്യമായ ഏത് മേഖലയിലുമെല്ലാം അവർക്ക് മുന്നേറ്റം സാധ്യമാണ്. സാമ്പത്തികവശത്തിൽ സ്ഥിരതയും ആസ്തിവ്യവസ്ഥയിൽ വളർച്ചയും ലഭിക്കും, കാരണം ഗുരുവിന്റെ ധനകാരകതയും ചന്ദ്രന്റെ ഗൃഹസുഖസമൃദ്ധിയും ഈ യോഗം കൂട്ടിച്ചേർക്കുന്നു. കുടുംബജീവിതത്തിൽ സ്നേഹപൂർണ്ണവും മാനസികമായി സാന്ത്വനമുള്ളതുമായ ബന്ധങ്ങൾ നിലനിർത്താൻ കഴിയും. ആധുനിക ജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങളെ ചെറുക്കാൻ ഉള്ള ആന്തരിക ശക്തിയും മനസ്സിന്റെ സ്ഥിരതയും ഈ യോഗം നൽകുന്ന മറ്റൊരു വലിയ അനുഗ്രഹമാണ്. ആകെയുള്ള ഗജകേസരി യോഗം, ആത്മീയതയും ബുദ്ധിയും ആധുനിക വിജയദായക ഗുണങ്ങളുമായി ചേർത്ത്, വ്യക്തിയെ എല്ലാ തലങ്ങളിലും നിറഞ്ഞതും ബഹുമാനിക്കപ്പെട്ടതുമായ ജീവിതത്തിലേക്ക് നയിക്കുന്നു.
തയ്യാറാക്കിയത്
(ജയശ്രീ കെ. എൻ.
റാവു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെദിക് ആസ്‌ട്രോളജി, ഭാരതീയ വിദ്യാഭവൻ, ന്യൂ ഡെൽഹിയിൽ നിന്ന് ജ്യോതിഷം പഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി. ഫാമിലി കോർട്ട്, തിരുവനന്തപുരം അഭിഭാഷക ആയി പ്രാക്റ്റിസ് ചെയ്തിരുന്നു. ഇപ്പോൾ കൊച്ചിയിലെ ഒരു ഐ.ടി കമ്പനിയിൽ Scrum Master ജോലി ചെയ്യുന്നു.
Website: www.astrogospel.com
Read more
Whatsapp:8714708982)