പതിനേഴാമത് പെപ്പര്‍ പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡുകള്‍ ഡിസംബര്‍ 8 ന് വിതരണം ചെയ്യും. മരട് ക്രൗണ്‍പ്‌ളാസ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പരസ്യരംഗത്തെ അതികായനായ ആഡ് ഗുരു മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരിക്കും.
പരസ്യ ഏജന്‍സികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ഡിജിറ്റല്‍ ഏജന്‍സികള്‍, പബ്‌ളിക്ക് റിലേഷന്‍- ഇവന്റെ മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുമാണ് അവാര്‍ഡിനായുള്ള എന്‍ട്രികള്‍ ക്ഷണിച്ചിരിക്കുന്നത്. ‘ 35 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത, ഇതില്‍ ഏജന്‍സി ഓഫ് ദ ഇയര്‍, റീജണ്‍ സ്‌പെസിഫിക് ഏജന്‍സി ഓഫ് ദ ഇയര്‍, അഡ്വടൈസര്‍ ഓഫ് ദ ഇയര്‍ തുടങ്ങിയ വിഭാഗങ്ങളമുണ്ടാകുമെന്ന് പെപ്പര്‍ അവാര്‍ഡ് ചെയര്‍മാന്‍ നടേഷ് നായര്‍ വ്യക്തമാക്കി.
ഇതോടൊപ്പം തന്നെ യംഗ് പെപ്പര്‍ അവാര്‍ഡും ഈ വര്‍ഷമുണ്ടാകും. 30 വയസിന് താഴെയുള്ള പ്രതിഭാസമ്പന്നരായ ചെറുപ്പക്കാരെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടിയാണ് ആ അവാര്‍ഡെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വര്‍ഷം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മികച്ച ആശയത്തിനാണ് അവാര്‍ഡ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസഭാ സമ്പന്നരായ, സര്‍ഗ്ഗശേഷിയുള്ള യുവമനസുകളെ കണ്ടെത്തുകയും അവരെ പ്രോല്‍സാഹിപ്പിക്കുകയും അവരെ ഉയരങ്ങളിലെത്താന്‍ പ്രാപ്്തരാക്കുകയുമാണ് ് തങ്ങളുടെ ലക്ഷ്യമെന്ന് പെപ്പര്‍ അവാര്‍ഡിന്റെ ട്രസ്റ്റിയായ ഡോ. ടി വിനയകുമാര്‍ പറഞ്ഞു.
Read more
പെപ്പര്‍ 2023 അവാര്‍ഡുകള്‍ നിശ്ചയിക്കുന്ന ജ്യുറി ഈ രംഗത്തെ ലോകപ്രശസ്തരായ വ്യക്തിത്വങ്ങള്‍ അടങ്ങുന്നതാണെന്ന്് പെപ്പര്‍ അവാര്‍ഡ് ട്രസ്റ്റി യു എസ് കുട്ടി പറഞ്ഞു. ഡിജിറ്റല്‍ ഏജന്‍സികള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയത് ഈ രംഗത്ത് ഒരു പുതുമ തന്നെയാണെന്ന് പെപ്പര്‍ സെക്രട്ടറി ശ്രീനാഥ് ഗോപിയും വ്യക്തമാക്കി.







