ബെവ്‌കോ സാമ്പത്തിക നഷ്ടത്തിൽ; കാരണം എൽഡിഎഫ് സർക്കാർ എടുത്ത തീരുമാനങ്ങൾ: മന്ത്രി എം ലിജു
ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാണെന്ന് എക്സൈസ് മന്ത്രി എം. ലിജു. ബെവ്‌കോ ഇപ്പോഴല്ല നഷ്ടത്തിലായതെന്നും എൽഡിഎഫ് സർക്കാർ എടുത്ത തീരുമാനങ്ങള്‍ കൊണ്ടാണ് ബെവ്‌കോ സാമ്പത്തിക നഷ്ടത്തിലായതെന്നും മന്ത്രി ആരോപിച്ചു. ബെവ്‌കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന് പരമാവധി വരുമാനം പിടിച്ചുവാങ്ങാനാണ് കഴിഞ്ഞ സർക്കാർ ശ്രമിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.
യഥാർഥത്തിൽ ബെവ്‌കോയുടെ വിറ്റുവരവ് 21,000 കോടി രൂപയായി വര്‍ധിച്ചു. ഗ്യാലനേജ് ഫീസ് അഞ്ച് പൈസയിൽനിന്ന് 10 രൂപയായി ഉയർത്തിയതോടെ 400 കോടിയിലധികം രൂപയാണ് ബെവ്‌കോയ്ക്ക് അധികമായി സർക്കാരിലേക്ക് നൽകേണ്ടി വന്നു. ലാഭവിഹിതത്തിന് പുറമേ റിസർവ് ഫണ്ടിൽനിന്നും പണം കണ്ടെത്തി നൽകേണ്ട സാഹചര്യമുണ്ടായി. ഇതാണ് നഷ്ടത്തിലേക്ക് നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഈ വര്‍ഷം മാത്രം 180 കോടി നഷ്ടമായിയെന്നും മന്ത്രി പറഞ്ഞു. വെയര്‍ഹൗസില്‍ നിന്നും ഔട്ട്‌ലെറ്റുകളിലേക്ക് മാറ്റുമ്പോള്‍ സര്‍ക്കാരിന് നല്‍കിയിരുന്ന തുകയാണ് ഗ്യാലനേജ് ഫീസ്. അത് 5 പൈസയില്‍ നിന്നും 10 രൂപയാക്കി ഉയര്‍ത്തിയതോടെ, 10 കോടി ഗ്യാലനേജ് ഫീസ് നല്‍കിയിരുന്നയിടത്ത് ഒറ്റയടിക്ക് 200 കോടിയായി ഉയര്‍ന്നു. ഗ്യാലനേജ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനത്തെ ബെവ്‌കോ നേരത്തെ തന്നെ എതിർത്തിരുന്നതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന