ഇ സ്‌കൂട്ടറുകളിലെ വ്യാപക തീപിടുത്തം, കാരണം കണ്ടെത്തി

ഇ സ്‌കൂട്ടറുകള്‍ തുടര്‍ച്ചയായി തീ പിടിക്കുന്ന സംഭവം ഏറെ വാര്‍ത്താ പ്രധാന്യം നേടിയ വിഷയമായിരുന്നു. ഇ സ്‌കൂട്ടര്‍ കമ്പനികളും പിന്നീട് കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ഇ സ്‌കൂട്ടറുകള്‍ തീപിടിക്കുന്നതിന് പിന്നില്‍ ബാറ്ററികളുടെ തകരാറാണെന്നാണ് നിഗമനം. ‘ബാറ്ററിക്കും ബാറ്ററി മാനേജ്മെന്റ് സംവിധാനത്തിനും കുഴപ്പമുണ്ടെന്നാണ് ഒലയുടെ കാര്യത്തില്‍ കണ്ടെത്തിയത്’ എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

തീപിടുത്തങ്ങളെ തുടര്‍ന്ന് ഒകിനാവ ഓട്ടോടെക് മൂവായിരം സ്‌കൂട്ടറുകളും പ്യുവര്‍ ഇവി രണ്ടായിരം സ്‌കൂട്ടറുകളും 1,441 സ്‌കൂട്ടറുകളെ ഒല ഇലക്ട്രിക്കും തിരിച്ചുവിളിക്കുകയുണ്ടായി.

രണ്ട് ആഴ്ച്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.