കൊമ്പന്മാരിലെ ഗജവീരന്‍മാര്‍... ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റോയൽ എൻഫീൽഡ് ബൈക്കുകൾ!

കാലാതീതമായ രൂപകൽപ്പനയ്ക്കും കരുത്തുറ്റ എഞ്ചിനുകൾക്കും പേരുകേട്ട ഐതിഹാസിക ബ്രാൻഡാണ് റോയൽ എൻഫീൽഡ്. ഐക്കോണിക്ക് ഇരുചക്രവാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ഒന്നിലധികം വാഹനങ്ങളുമായി ഇന്ത്യൻവിപണിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.

നിലവിൽ 12 ബൈക്കുകളാണ് റോയൽ എൻഫീൽഡ് ഇന്ത്യയിൽ പുറത്തിറക്കുന്നത്. 1,49,900 രൂപ വിലയുള്ള റോയൽ എൻഫീൽഡ് ഹണ്ടർ 350 ആണ് കമ്പനിയുടെ ഏറ്റവും ചെറിയ മോഡൽ. 3,63,900 രൂപ വിലയുള്ള റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയോർ 650 ആണ് ഏറ്റവും ഉയർന്ന മോഡലും. ഇന്ത്യയിലെ ഏറ്റവും മികച്ച 5 റോയൽ എൻഫീൽഡ് ബൈക്കുകൾ ഏതൊക്കെയെന്ന് നോക്കാം…

റോയൽ എൻഫീൽഡ് ഹണ്ടർ 350

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൈക്കാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350. എളുപ്പമുള്ള ദൈനംദിന യാത്രകൾക്കാണ് ഇത് കൂടുതലായും ആളുകൾ തിരഞ്ഞെടുക്കുന്നത്. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന 349.34cc BS6 എഞ്ചിനാണ് ഇത് നയിക്കുന്നത്. കൂടാതെ 13 ലിറ്ററാണ് ഇന്ധന ടാങ്കിൻ്റെ വലിപ്പം. 1,49,900 രൂപ എക്സ്-ഷോറൂം വിലയിലാണ് ഹണ്ടർ 350 ഇന്ത്യയിൽ ആരംഭിക്കുന്നത്.

റോയൽ എൻഫീൽഡ് കോണ്ടിനെൻ്റൽ GT 650

648cc BS6 ഇരട്ട സിലിണ്ടർ എഞ്ചിനാണ് റോയൽ എൻഫീൽഡ് കോണ്ടിനെൻ്റൽ GT 650 യിൽ വരുന്നത്. ഇതാണ് ബൈക്കിൻ്റെ പ്രധാന ഹൈലൈറ്റും. ഇത് 47 ബിഎച്ച്പി കരുത്തും 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 211 കിലോഗ്രാം ഭാരമുള്ള ബൈക്കിന് 12.5 ലിറ്ററാണ് ഇന്ധനടാങ്ക്. രാജ്യത്തെ പല പ്രാദേശിക റേസിംഗ് ചാമ്പ്യൻഷിപ്പുകൾക്കും ഉപയോഗിക്കുന്ന ഒരു കഫേ റേസർ ബൈക്കാണ് ഇത്. ഇന്ത്യയിൽ വില ആരംഭിക്കുന്നത് 3,18,418 രൂപയിലാണ്. ഇത് എക്സ്-ഷോറൂം വിലയാണ്.

റോയൽ എൻഫീൽഡ് ക്ലാസിക് 350

ഒരുപക്ഷേ റോയൽ എൻഫീൽഡിനെ നിർവചിക്കുന്ന ഒരു ബൈക്കാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350. അടുത്തിടെ ഹണ്ടർ 350 മാറ്റിസ്ഥാപിക്കുന്നതുവരെ ഇത് വിശ്വസ്തർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ടതായി തുടരുകയും ചെയ്തിരുന്നു. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 349cc BS6 എഞ്ചിനാണ് ബൈക്കി ലഭിക്കുന്നത്.1,93,080 രൂപയാണ് ക്ലാസിക് 350 റെഡ്ഡിച്ചിൻ്റെ വില. ഇത് എക്സ്-ഷോറൂം വിലയാണ്.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350

നിലവിൽ വിൽപ്പനയിലുള്ള കമ്പനിയുടെ ഏറ്റവും മികച്ച മോഡലാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് 350. ബുള്ളറ്റ് മോട്ടോർസൈക്കിളിൻ്റെ ചരിത്രം വളരെ പുറകിലേക്ക് പോകുന്ന ഒന്നാണ്. ഈ മോഡലിന് ഇന്ത്യയിൽ നിരവധി ആരാധകരാണ് ഉള്ളത്. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന 349cc BS6 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ബുള്ളറ്റ് 350 ബേസ് ഇന്ത്യയിൽ ആരംഭിക്കുന്നത് Rs. 1,73,562 എക്സ്-ഷോറൂം വിലയിലാണ്.

റോയൽ എൻഫീൽഡ് ഹിമാലയൻ 450

കമ്പനിയുടെ ആദ്യത്തെ ലിക്വിഡ്-കൂൾഡ് യൂണിറ്റ് അവതരിപ്പിക്കുന്ന, ഇന്നുവരെയുള്ള ഏറ്റവും നൂതനമായ RE ആണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450. 39.47 ബിഎച്ച്പി കരുത്തും 40 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 452cc BS6 എഞ്ചിനാണ് ബൈക്കിന് ലഭിക്കുന്നത്. ഈ ഹിമാലയൻ 450 മോട്ടോർസൈക്കിളിന് 196 കിലോഗ്രാം ഭാരമുണ്ട്. 2.82 ലക്ഷം രൂപയിലാണ് മോഡലിൻ്റെ അടിസ്ഥാന വില ആരംഭിക്കുന്നത്. ഇത് എക്സ്-ഷോറൂം വിലയാണ്.

Read more