ഇലക്ട്രിക് ക്രോസ്ഓവറുമായി കിയ വീണ്ടുമെത്തുന്നു, EV6 അടുത്ത തുറുപ്പുചീട്ട്?

കാരെന്‍സ് എന്ന യൂട്ടിലിറ്റി വാഹനത്തിന്റെ അവതരണവേളയില്‍ രാജ്യത്തെ ഇലക്ട്രിക് വിപ്ലവത്തിലേക്ക് തങ്ങളും കാലെടുത്തു വയ്ക്കുകയാണെന്ന് കിയ പ്രഖ്യാപിച്ചു.2028 ഓടെ പ്രാദേശികമായി ആറ് ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരാന്‍ 4,000 കോടി വിപണിയില്‍ കൊറിയന്‍ ബ്രാന്‍ഡ് നിക്ഷേപിക്കും. കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് മോഡല്‍ EV6 ആയിരിക്കുമെന്നാണ് ഭൂരിഭാഗം അഭിപ്രായവും. കുറച്ചുനാളുകള്‍ക്കു മുമ്പ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ച ഈ കാര്‍ കിയയുടെ ക്രോസ്ഓവര്‍ ശൈലിയില്‍ ഒരുങ്ങിയിരിക്കുന്ന ആദ്യത്തെ സമര്‍പ്പിത ഇലക്ട്രിക് വാഹനമാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം EV6 അടുത്ത വര്‍ഷം പൂര്‍ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റായി ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് തങ്ങളുടെ മോഡലും എത്തിക്കും എന്നല്ലാതെ മറ്റൊരു കാര്യവും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.കൂടാതെ കിയയുടെ രണ്ടാമത്തെ ഇവിയായ ഇ-നിരോ ഇലക്ട്രിക് 2023-ല്‍ ഒരു സികെഡി ഇറക്കുമതിയായി രാജ്യത്ത് എത്തുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

Kia EV6 review

Ev 6 നെ പരിചയപ്പെടാം

ഇ-ജിഎംപി എന്നറിയപ്പെടുന്ന ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോമാണ് കിയ ഉപയോഗിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ പുതിയ നിര ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുക. ഹ്യുണ്ടായിയുടെ അയോണിക് 5 എന്ന മോഡലിലും ഇതേ പ്ലാറ്റ്‌ഫോം നമുക്ക് കാണാം. ഒരു ക്ലാംഷെല്‍ ബോണറ്റ്, ഷോര്‍ട്ട് ഓവര്‍ഹാംഗുകള്‍, മിനുസമാര്‍ന്ന എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ‘ഡിജിറ്റല്‍ ടൈഗര്‍ ഫെയ്സ് എന്ന ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയാണ് ഇവി 6 ന്റെ ഡിസൈന്‍ വിശേഷണങ്ങള്‍.

ഇന്ത്യയിലേക്ക് എത്തുന്ന ഹ്യുണ്ടായി അയോണിക് 5 പോലെ EV6 പതിപ്പിലും 170 ബിഎച്ച് പി കരുത്തും 350 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 58 കെ ഡബ്ലു എച്ച് ബാറ്ററി പായ്ക്ക് തന്നെയാണ് കിയയും ഉപയോഗിക്കുന്നത്. രണ്ട് വേരിയന്റുകളിലായി എത്തുന്ന എസ്യുവിയുടെ അടിസ്ഥാന ടൂ-വീല്‍-ഡ്രൈവ് മോഡലിന് 8.5 സെക്കന്‍ഡില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Kia's fast-charging EV6 electric crossover is coming to the US in early  2022 | TechCrunch

മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡ്, ഉയര്‍ന്ന വീല്‍ബാക്ക് മൌണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ്, ചരിഞ്ഞ സി-പില്ലറുകള്‍, വീതിയേറിയ എല്‍ഇഡി ടെയില്‍ ലൈറ്റ് ബാര്‍, ടു-ടോണ്‍ അലോയ് വീലുകള്‍ തുടങ്ങി ഒരുപിടി സവിശേഷതകള്‍ കൂടി ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു.ടു സ്പോക്ക് സ്റ്റിയറിംഗ് വീല്‍, റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ഘടകങ്ങള്‍, ഡ്യുവല്‍-ടോണ്‍ തീം, ഡ്രൈവര്‍ ഫോക്കസ് ചെയ്ത ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എസി നിയന്ത്രണങ്ങള്‍ക്കായി ഹാപ്റ്റിക് ഫീഡ്ബാക്ക് ഉള്ള ടച്ച്സ്‌ക്രീന്‍ ബട്ടണുകള്‍, ഓഗ്മെന്റഡ് റിയാലിറ്റി, ഡ്രൈവര്‍ സഹായം എന്നിവയുയാണ് ഇലക്ട്രിക് ക്രോസ്ഓവറിന്റെ ഇന്റീരിയര്‍ സവിശേഷതകള്‍.

EV6 എസ്യുവിയുടെ ചെറിയ ബാറ്ററി പായ്ക്ക് വേരിയന്റായിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുക എന്നാണ് സൂചന. ഡബ്ല്യുഎല്‍ടിപി സൈക്കിളില്‍ ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ റേഞ്ചാണ് ഈ വേരിയന്റ് നല്‍കുക.വലിയ ബാറ്ററി പായ്ക്കുള്ള വേരിയന്റ് 321 ബി എച്ച് പി പവറില്‍ 605 എന്‍ എം പവര്‍ ഔട്ട്പുട്ട് വികസിപ്പിക്കാനും കരുത്തുള്ളതാണ്. ഇത് 5.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

Kia Reports 33,000 EV6 'Prospects' In Europe And Opens Orders

മാത്രമല്ല ഇലക്ട്രിക് ക്രോസ്ഓവറിന്റെ വലിയ ബാറ്ററി പായ്ക്കിന് ഒറ്റ ചാര്‍ജില്‍ 510 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചുണ്ട്. പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള ജിടി വേരിയന്റിന് 585 ബിഎച്ച് പി കരുത്തും കരുത്തും 740 എന്‍ എം ടോര്‍ക്കും കൈവരിക്കാന്‍ കഴിയും. 350 കെഡബ്ല്യു ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 18 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതിനാല്‍ ഇതും ഒരു നേട്ടമാണ്. e-GMP പ്ലാറ്റ്‌ഫോമാണ് ഈ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തിന് കാരണമാവുന്നത്. ഇതിനുപുറമെ കിയ EV6 സ്റ്റാന്‍ഡേര്‍ഡ് 800 വാള്‍ട്ട് ചാര്‍ജിംഗ് ശേഷിയും വാഗ്ദാനം ചെയ്യുന്നുണ്ട്.