എന്‍ട്രി ലെവലില്‍ പുതിയ എസ്‌.യു.വി ; എക്സ്റ്ററിന്‍റെ ബുക്കിംഗ് ആരംഭിച്ച് ഹ്യുണ്ടായ്

എക്സ്റ്റർ എസ്.യു.വിയുടെ ബുക്കിംഗ് ആരംഭിച്ച് ഹ്യുണ്ടായ്. മൈക്രോ എസ്‌യുവിയുടെ മറ്റ് വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. EX, EX(O), S, S(O), SX, SX(O), SX(O) കണക്‌‌ട് ഇനീ ഏഴ് വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാൻ സാധിക്കും. സിഎൻജി പതിപ്പ് S, SX വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിനാണ് എക്‌സ്‌റ്ററിന് കരുത്ത് പകരുന്നത്. 82 ബിഎച്ച്പി പവറിൽ 114 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റിന് ശേഷിയുണ്ട്. എന്നാൽ 68 ബിഎച്ച്പി കരുത്തിൽ 95 എൻഎം ടോർക്ക് വരെ നിർമിക്കും. 5 സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക്ക് എന്നിവയാണ് എക്സ്റ്റർ എസ്‌യുവിയുടെ ഗിയർബോക്സ് ഓപ്ഷനിൽ ഉള്ളത്. 3.8 മീറ്റർ നീളം, 1,595 എംഎം വീതി, 1,575 എംഎം ഉയരം എന്നിങ്ങനെയാണ് വാഹനത്തിന്റെ അളവായി പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായ് വാഹനങ്ങളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മുൻവശമാണ് എക്സ്റ്ററിനുള്ളത്. സ്ലിറ്റ് ഹെഡ്‍ലാംപ്, എച്ച് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലാംപ് എന്നിവയുണ്ട് വാഹനത്തിനുണ്ട്. അയോണിക് 5 മോഡലുമായിട്ടാണ് എക്സ്റ്ററിന്റെ മുൻഭാഗത്തിന് സാമ്യം തോന്നുന്നത്. എച്ച് ആകൃതിയിലുള്ള ടെയ്ൽ ലാംപും സില്‍വർ സ്കിഡ് പ്ലേറ്റും ഡ്യുവൽ എക്സ്ഹോസ്റ്റും എ, ബി പില്ലറുകളും എക്സ്റ്ററിലുണ്ട്.

എക്സ്റ്റർ ഓഗസ്റ്റിൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. ജൂലൈയിലാണ് വാഹനത്തിന്റെ നിർമാണം ആരംഭിക്കുക. വാഹനം ഇന്ത്യയിൽ നിർമിച്ച രാജ്യാന്തര വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനാണ് ഹ്യുണ്ടായ്‌യുടെ പദ്ധതി. എസ്‌യുവിയുടെ പ്രാരംഭ വില ഏതാണ്ട് 6.00 ലക്ഷം രൂപ മുതൽ ആരംഭിച്ചേക്കാമെന്നാണ് വിവരം.